ആ വാര്‍ത്ത സത്യം തന്നെ, ഗീതു മോഹന്‍ദാസിന്റെ സിനിമയില്‍ യാഷ് നായകനാകും; സ്‌ക്രീന്‍ ഷോട്ടുമായി റിമ കല്ലിങ്കല്‍

‘കെജിഎഫ്’ എന്ന ബ്രഹ്‌മാണ്ഡ ഹിറ്റിന് ശേഷം യാഷ് ഗീതു മോഹന്‍ദാസിന്റെ ചിത്രത്തില്‍ നായകനാകും എന്ന വാര്‍ത്തകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. യഷിന്റെ 19-ാമത്തെ ചിത്രം ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ ആയിരിക്കുമെന്ന് പിങ്കവില്ല റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ വാര്‍ത്ത സ്ഥിരീകരിച്ച് സന്തോഷം പങ്കുവച്ചിരിക്കുകയാണ് സംവിധായികയുടെ അടുത്ത സുഹൃത്തും നടിയുമായ റിമ കല്ലിങ്കല്‍. റിമയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് വൈറലായിരിക്കുന്നത്. ഒരു ആരാധകന് ടീം യാഷ് നല്‍കിയ മറുപടിയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് ഗീതുവിന് ആശംസകളുമായി റിമ എത്തിയത്.

രാജീവ് രവിയായിരിക്കും ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുകയെന്നാണ് വിവരം. യാഷും ഗീതു മോഹന്‍ദാസും കഴിഞ്ഞ ഒരു വര്‍ഷമായി ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയാണ്. ഗീതു അവതരിപ്പിച്ച ആശയത്തില്‍ യാഷ് തൃപ്തനാണ് എന്നായിരുന്നു പിങ്ക്‌വില്ല നേരത്തെ റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, നേരത്തെ യാഷിന്റെ അടുത്ത പ്രോജക്ടില്‍ താരം തന്നെ സംവിധായകനാകുമെന്ന് കന്നട സിനിമ രംഗത്ത് ഊഹാപോഹങ്ങള്‍ ഉയരുന്നിരുന്നു. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ‘കെജിഎഫ് ചാപ്റ്റര്‍ 3’ സിനിമയ്ക്കായാണ് പ്രേക്ഷകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ