ചുവപ്പ് ബിക്കിനിയില്‍ അതീവ ഗ്ലാമറസ് ആയി റിമ കല്ലിങ്കല്‍. മാല്‍ദ്വീപ്‌സില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ബീച്ചില്‍ കയാക്കിങ് നടത്തുന്ന ചിത്രങ്ങളാണിത്. സ്‌റ്റൈലിഷ് കൂളിങ് ഗ്ലാസും റെഡും വൈറ്റും ചേര്‍ന്ന ഹെഡ് ബാന്റും സ്‌റ്റൈല്‍ ചെയ്താണ് റിമയുടെ ലുക്ക്.
അര്‍ച്ചന കവി, സാധിക വേണുഗോപാല്‍, റിമി ടോമി, ശോഭ വിശ്വനാഥ് തുടങ്ങിയ താരങ്ങള്‍ റിമയുടെ ചിത്രത്തിന് ലൈക്കും കമന്റും ചെയ്തിട്ടുണ്ട്. എന്നാല്‍, ചിത്രങ്ങള്‍ക്ക് ഒരുപാട് നെഗറ്റീവ് കമന്റുകളും എത്തുന്നുണ്ട്. ‘സിനിമകള്‍ കുറഞ്ഞതു കൊണ്ടാണോ’, ‘ആഷിക് അബു കയറൂരി വിട്ടതാണോ’ എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
വിഷ്ണു സന്തോഷാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. നേരത്തെയും മാലിദ്വീപിനെ അവധിക്കാല ചിത്രങ്ങള്‍ റിമ പങ്കുവച്ചിരുന്നു. അതേസമയം, ‘നീല വെളിച്ചം’ ആണ് റിമയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ആഷിക് അബുവാണ് ഇത് സംവിധാനം ചെയ്തത്.
ഭാര്‍ഗവീനിലയം റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം തയ്യാറായത്. എന്നാല്‍ സിനിമയ്ക്ക് വലിയ പ്രേക്ഷകപ്രീതി ലഭിച്ചില്ല. ഭാര്‍ഗവി എന്ന റിമയുടെ കഥാപാത്രത്തിന് വിമര്‍ശനങ്ങളും എത്തിയിരുന്നു.