'വൈറസ്' ഓര്‍മ്മകള്‍ പങ്കുവച്ച് റിമ കല്ലിങ്കല്‍; രണ്ടാം ഭാഗത്തിന് സമയമായെന്ന് മാളവിക, കൊറോണ മതിയെന്ന് ആരാധകര്‍

നിപ കാലത്തെ പ്രമേയമാക്കി ആഷിക് അബു ഒരുക്കിയ “വൈറസ്” സിനിമ റിലീസായിട്ട് ഒരു വര്‍ഷം. ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവച്ചിരിക്കുകയാണ് നടി റിമകല്ലിങ്കല്‍. നിപ വൈറസ് രോഗികളെ ശുശ്രൂഷിച്ച് ഒടുവില്‍ വൈറസ് ബാധയേറ്റു മരണമടഞ്ഞ സിസ്റ്റര്‍ ലിനിയുടെ ജീവിതത്തെ ആസ്പദമാക്കി അഖിലയെന്ന നഴ്സിന്റെ കഥാപാത്രമാണ് റിമ അവതരിപ്പിച്ചത്.

വൈറസിന് രണ്ടാം ഭാഗം ഒരുക്കേണ്ട സമയമായി എന്നാണ് നടി മാളവിക മോഹനന്‍ റിമയുടെ പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് രണ്ടാം ഭാഗം വേണം, ഇത്തവണ കൊറോണ മതിയെന്നുമാണ് ആരാധകരുടെ കമന്റുകള്‍.

https://www.instagram.com/p/CBICskGjDG9/?utm_source=ig_embed

Read more

കേരളം നിപയെ അതിജീവിച്ച കഥയാണ് വൈറസ് അവതരിപ്പിച്ചത്. ശ്രീനാഥ് ഭാസി, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, സുധീഷ്, സൗബിന്‍ ഷാഹിര്‍, ആസിഫ് അലി, ഇന്ദ്രജിത്ത്, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ്, റഹ്മാന്‍, പാര്‍വതി, രേവതി, രമ്യാ നമ്പീശന്‍ മഡോണ സെബാസ്റ്റ്യന്‍ എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരന്നത്.