മഞ്ജു വാര്യര്‍ക്ക് ശേഷം റിമ കല്ലിങ്കല്‍, ആ ധൈര്യം ഞെട്ടിച്ചു.. തെങ്ങില്‍ കയറിയും നീന്തിയും സാഹസികത..; ആക്ഷന്‍ കൊറിയോഗ്രാഫറുടെ വൈറല്‍ കുറിപ്പ്

റിമ കല്ലിങ്കലിനെ നായികയാക്കി സജിന്‍ ബാബു സംവിധാവം ചെയ്യുന്ന ചിത്രമാണ് ‘തിയറ്റര്‍’. ചിത്രത്തിലെ റിമയുടെ കഥാപാത്രത്തിന്റെ പ്രകടനം പ്രേക്ഷകരെ ഞെട്ടിക്കുമെന്നാണ് സ്റ്റണ്ട്, ആക്ഷന്‍ കൊറിയോഗ്രാഫര്‍ അഷറഫ് ഗുരുക്കള്‍ പറയുന്നത്. തെങ്ങില്‍ കയറിയും വെള്ളത്തില്‍ നീന്തിയും വള്ളത്തില്‍ കയറിയും റിമ അഭിനയിച്ച സാഹസിക രംഗങ്ങള്‍ കണ്ട് താനുള്‍പ്പടെ മുഴുവന്‍ ക്രൂവും ഞെട്ടിപ്പോയി എന്നാണ് ആക്ഷന്‍ കൊറിയോഗ്രാഫറുടെ കുറിപ്പ്.

അഷ്‌റഫ് ഗുരുക്കളുടെ കുറിപ്പ്:

മഞ്ജു വാര്യര്‍ക്ക് ശേഷം.. എന്റെ സിനിമാ അനുഭവത്തില്‍ ഇന്ന് വര്‍ക്കലയില്‍ സജിന്‍ ബാബു സംവിധാനം ചെയ്യുന്ന പുതിയചിത്രം ‘തിയറ്ററി’ല്‍ റിമാ കല്ലിങ്കലിന്റെ ധൈര്യം എന്നെ ഞെട്ടിച്ചു. എന്നെ മാത്രമല്ല സിനിമയിലെ മുഴുവന്‍ ക്രൂവിനെയും. കഥയുടെ വിശദീകരണത്തിലേക്ക് ഞാനിപ്പോള്‍ വരുന്നില്ല. കഥ എന്താണെന്ന് പറയാന്‍ ഇപ്പോള്‍ പ്രൊഡക്ഷന്റെ അനുവാദവും ഇല്ല.

എന്തായാലും തിയറ്റര്‍ എന്ന സിനിമ തിയറ്ററില്‍ വരുമ്പോള്‍ അതൊരു വന്‍ അദ്ഭുതമായിരിക്കും. പ്രത്യേകിച്ചും റിമ കല്ലിങ്കലിന്റെ പ്രകടനവും അവര്‍ കാണിച്ച ആത്മധൈര്യവും ഈ സിനിമയുടെ മേക്കിങ്ങും. ഫൈറ്റ് ആയിരുന്നോ ഗുരുക്കളേ റിമ ചെയ്തത്.

അല്ല. പിന്നെ.. അത് പിന്നെപ്പറയാം. പിന്നെ ഛായാഗ്രാഹകന്‍ ശ്യാമ പ്രകാശ് ഓടി നടന്നും വെള്ളത്തില്‍ നീന്തിയും വള്ളത്തില്‍ കയറിയും. ഒരുപാട് നന്ദി ശ്യാം ജി, പ്രത്യേകിച് ഫൈറ്റേഴ്‌സ്, എല്ലാവരോടും നന്ദി.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍