'അരങ്ങേറ്റത്തിന് തൊട്ടുമുമ്പ്', ഓര്‍മ്മകളുമായി റിമ കല്ലിങ്കല്‍; നല്ലൊരു കുട്ടി ആയിരുന്നുവെന്ന് മുഹ്‌സിന്‍ പരാരി, മറുപടിയുമായി താരം

മോഹിനിയാട്ടം അരങ്ങേറ്റത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് നടി റിമ കല്ലിങ്കല്‍. “”മോഹിനിയാട്ടം അരങ്ങേറ്റത്തിന് തൊട്ടു മുമ്പ്. തൃശൂര്‍ റീജിയണല്‍ തിയേറ്ററിലെ ബാക്ക്‌സ്റ്റേജ് ഡ്രസിംഗ് റൂമില്‍”” എന്ന ക്യാപ്ഷനോടെ പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിനിമയിലുള്ളവരും ആരാധകരും ചിത്രത്തിന് കമന്റുകളുമായി എത്തിയിട്ടുണ്ട്.

സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്‌സിന്‍ പരാരിയുടെ കമന്റും റിമയുടെ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്. “”നല്ലൊരു കുട്ടി എയ്‌ന്”” എന്നാണ് മുഹ്‌സിന്‍ പരാരിയുടെ കമന്റ്. “”നീ ഭൂതകാലമാണോ ഉദ്ദേശിച്ചത്”” എന്നാണ് റിമ ചോദിക്കുന്നത്. “”ഞാന്‍ ചോദിക്കാതെ തന്നെ ഇങ്ങനെ ഒരാള്‍ പറഞ്ഞതില്‍ അതിശയം തോന്നുന്നു”” എന്നും റിമ പിന്നാലെ കുറിച്ചു.

https://www.instagram.com/p/CEJGa_Qj51Y/

ഒരു കമന്റിന് താന്‍ അപ്പോഴും ഇപ്പോഴും ഫെമിനിച്ചി തന്നെ എന്നാണ് റിമയുടെ മറുപടി. ഈ ചിത്രം പതിമൂന്നാം വയസിലേതാണ് എന്നും റിമ മറുപടി കൊടുത്തിട്ടുണ്ട്. എന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രം എന്നാണ് നടി കവിത നായരുടെ കമന്റ്.

ശ്യാമപ്രസാദ് ചിത്രം “ഋതു”വിലൂടെയാണ് റിമ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. നടി, നര്‍ത്തകി, നിര്‍മ്മാതാവ് തുടങ്ങിയ നിലകളിലും റിമ തന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. ആഷിഖ് അബു ഒരുക്കിയ “വൈറസ്” സിനിമയിലാണ് റിമ ഒടുവില്‍ വേഷമിട്ടത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം