'മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാറിന്റെ തനി സ്വരൂപം'; വീഡിയോയുമായി റിമ കല്ലിങ്കല്‍

നടി റിമ കല്ലിങ്കല്‍ പങ്കുവച്ച മഞ്ജു വാര്യരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ‘മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാറിന്റെ തനി സ്വരൂപം’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോയാണ് വൈറലാകുന്നത്. ‘രണ്ട് കാഴ്ചപ്പാടുകള്‍, ഒരു സത്യം’ എന്ന കുറിപ്പും ചേര്‍ത്താണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒരു ഹോട്ടലിലെ ഹാളിന് സമീപം ഫോണില്‍ സംസാരിച്ചു നില്‍ക്കുന്ന മഞ്ജു വാര്യരെയാണ് റിമ പങ്കുവച്ച വീഡിയോയില്‍ കാണിക്കുന്നത്. ഈ സമയത്ത് രണ്ടുപേര്‍ മൊബൈല്‍ ക്യാമറയും മൈക്കുമായി നടിയുടെ അടുത്തേക്കു ചെല്ലുന്നതും സിനിമയെ കുറിച്ചും മറ്റും ചില ചോദ്യങ്ങള്‍ ചോദിക്കുന്നതും കേള്‍ക്കാം.

‘തിരക്കുണ്ട്, എയര്‍പോര്‍ട്ടില്‍ എത്തേണ്ടതുണ്ട്’ എന്ന് പറഞ്ഞ് ഒഴിവായിപ്പോകാന്‍ ശ്രമിക്കുന്ന മഞ്ജുവിനോട് ‘ജാഡയോണല്ലോ ചേച്ചി’ എന്ന് പ്രകോപനപരമായി അവര്‍ ചോദിക്കുന്നു. ഇതാണ് വീഡിയോയുടെ ആദ്യ ഭാഗത്തുള്ളത്. പിന്നാലെ മഞ്ജുവിന്റെ ആംഗിളില്‍ നിന്നുള്ള ദൃശ്യവും കാണാനാകും.

മഞ്ജുവിനടുത്തേക്ക് ക്യാമറയും മൈക്കുമായി കടന്നു കയറുന്നതും, സ്വകാര്യതയെ മാനിക്കാതെ പെരുമാറുന്നതുമെല്ലാം ഈ ദൃശ്യങ്ങളിലുണ്ട്. ‘ഫൂട്ടേജ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു സ്‌പെഷ്യല്‍ വീഡിയോയാണിത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ നടന്‍ വിശാഖ് നായരും നടി ഗായത്രി അശോകുമാണ് മഞ്ജുവിനൊപ്പം വീഡിയോയിലുള്ളത്.

ഓഗസ്റ്റ് 2ന് ആണ് സൈജു ശ്രീധരന്‍ സംവിധാനം ചെയ്യുന്ന ഫൂട്ടേജ് റിലീസ് ചെയ്യുന്നത്. ഫൗണ്ട് ഫൂട്ടേജ് ഴോണറിലാണ് ചിത്രം എത്തുന്നത്. കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിരാ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളുടെ എഡിറ്റര്‍ എന്ന നിലയില്‍ ശ്രദ്ധേയനാണ് സൈജു ശ്രീധരന്‍. അനുരാഗ് കശ്യപ് ആണ് സിനിമ അവതരിപ്പിക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ