പുഴു സംവിധായികയ്‌ക്കൊപ്പം റിമ; പുതിയ വെബ്‌സീരീസ് ഒരുങ്ങുന്നു

മമ്മൂട്ടി-പാര്‍വതി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തി റത്തീന സംവിധാനം ചെയ്ത ചിത്രമാണ്’പുഴു’. ഇപ്പോഴിതാ ആദ്യ സംവിധാനത്തിലൂടെ തന്റെ സിനിമ പ്രവേശനം അടയാളപ്പെടുത്തിയ സംവിധായിക രണ്ടാം സംരംഭത്തിന് തുടക്കമിടുകയാണ്.

റിമ കല്ലിങ്കലിനെ പ്രാധാന വേഷത്തിലെത്തിച്ചുകൊണ്ട് വെബ് സീരീസാണ് റത്തീന ഒരുക്കുന്നത്. നൃത്തത്തെ അടിസ്ഥാനമാക്കിയുള്ള കഥയ്ക്ക് തിരക്കഥയൊരുക്കുന്നത് രശ്മി രാധാകൃഷ്ണനാണ്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാകും പരമ്പര സംപ്രേക്ഷണം ചെയ്യുക. റിമയുടെ രണ്ടാമത്തെ വെബ് സീരീസാണ് ഇത്. നെറ്റ്ഫ്‌ലിക്‌സില്‍ സംപ്രേക്ഷണം ചെയ്യന്ന ‘സിന്ദഗി ഇന്‍ ഷോര്‍ട്ട്’ എന്ന ഹിന്ദി വെബ് സീരീസായിരുന്നു ആദ്യത്തേത്.

‘നീലവെളിച്ച’മാണ് റിമയുടെ ഏറ്റവും പുതിയ ചിത്രം. 1964-ല്‍ പുറത്തിറങ്ങിയ ‘ഭാര്‍ഗവി നിലയം’ എന്ന സിനിമയുടെ റീമേക്കാണ് നീലവെളിച്ചം. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാര്‍ഗവിയായാണ് നടി എത്തുന്നത്.

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയുടെ ചലച്ചിത്രരൂപമായ ചിത്രം ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവരാണ് നിര്‍മ്മിക്കുന്നത്. ഋഷികേശ് ഭാസ്‌ക്കരനാണ് ചിത്രത്തിന്റെ അധികതിരക്കഥ എഴുതിയിരിക്കുന്നത്. സജിന്‍ അലി പുലാട്ടില്‍ അബ്ബാസ് പുതുപ്പറമ്പില്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍.

Latest Stories

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു