മെലിഞ്ഞിട്ടും ജിമ്മില്‍ പോകുന്നതെന്തിനെന്ന് ആരാധകര്‍; മറുപടിയുമായി റിമി ടോമി

ഗായിക റിമി ടോമി മെലിഞ്ഞിട്ടും എന്തിനാണ് ജിമ്മില്‍ പോകുന്നത് എന്നാണ് ആരാധകരുടെ സംശയം. മടുപ്പിക്കുന്ന ഈ ചോദ്യം റിമി കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ഇപ്പോള്‍ അതിനു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ജിമ്മില്‍ പോകുന്നത് ഭാരം കുറയ്ക്കാന്‍ വേണ്ടി മാത്രമല്ല, അതൊരു ദിനചര്യ ആണ് എന്നാണ് താരം ഇന്‍സ്റ്റ?ഗ്രാമില്‍ കുറിച്ചത്. വര്‍ക്കൗട്ട് വിഡിയോയ്‌ക്കൊപ്പമാണ് റിമി ടോമിയുടെ കുറിപ്പ്.

റിമി ടോമിയുടെ കുറിപ്പ്

വ്യായാമം ജീവിത ശീലമാക്കേണ്ടതാണ്.. ശരീരഭാരം കുറഞ്ഞിട്ടും പിന്നെ എന്തിനാണ് ദിവസവും ജിമ്മില്‍ പോകുന്നതെന്ന് ഒരുപാട് ആളുകള്‍ എന്നോടു ചോദിച്ചു. ആ ചോദ്യം കേട്ട് മനസ്സു മടുത്തതുകൊണ്ട് ഒരു മറുപടി പറയാമെന്നു കരുതി. ജിമ്മില്‍ പോകുന്നത് ഭാരം കുറയ്ക്കാന്‍ വേണ്ടി മാത്രമല്ല, അതൊരു ദിനചര്യ ആണ്. പതിവ് വ്യായാമത്തിന്റെയും ശാരീരിക പ്രവര്‍ത്തനങ്ങളുടെയും ആരോഗ്യ ഗുണങ്ങള്‍ അവഗണിക്കാന്‍ പറ്റാത്തതാണ്.

പ്രായ, ലിംഗ ഭേദമില്ലാതെ എല്ലാവര്‍ക്കും വ്യായാമത്തില്‍ നിന്നും ഒരുപാട് ഗുണങ്ങള്‍ ലഭിക്കുന്നു. അമിതഭാരം നിയന്ത്രിക്കാനും ഊര്‍ജം വര്‍ധിപ്പിക്കാനും വ്യായാമം സഹായിക്കുന്നു. അത് എല്ലുകളെയും പേശികളെയും ശക്തിപ്പെടുത്തുന്നു. ആരോഗ്യത്തോടെയിരിക്കാന്‍ വ്യായാമം സഹായകരമാണ്.

ഈ ശീലം വളരെ രസകരമായാണ് എനിക്കു തോന്നുന്നത്. നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കുക. വ്യായാമത്തിലൂടെ ആരോഗ്യം സംരക്ഷിക്കുക വഴി ദീര്‍ഘകാലം ജീവിക്കാനുള്ള അവസരം കൂടിയാണ് നിങ്ങള്‍ക്കു ലഭിക്കുന്നത്. ദൈനംദിനകാര്യങ്ങള്‍ ചെയ്യാനുള്ള നിങ്ങളുടെ കഴിവിനെ മെച്ചപ്പെടുത്താന്‍ വ്യായാമത്തിനു കഴിയും. ഉത്കണ്ഠ, വിഷാദം തുടങ്ങിയവയെ നിയന്ത്രിക്കാനും നന്നായി ഉറങ്ങാനും ഇത് വളരെ സഹായകരമാണ്.

Latest Stories

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍