ഈ വര്‍ഷത്തെ ഹിറ്റ് തെലുങ്ക് സിനിമകളില്‍ ഒന്നായിരുന്നു ‘ഹനുമാന്‍’. തന്റെ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമായാണ് സംവിധായകന്‍ പ്രശാന്ത് വര്‍മ്മ ഹനുമാന്‍ ഒരുക്കിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പോസ്റ്റര്‍ പ്രേക്ഷകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. ‘ജയ് ഹനുമാന്‍’ എന്ന പേരില്‍ എത്തുന്ന ചിത്രത്തില്‍ കന്നഡ സൂപ്പര്‍ താരം ഋഷഭ് ഷെട്ടിയാണ് നായകനാകുന്നത്.
ഋഷഭ് ഷെട്ടിയെ അവതരിപ്പിച്ചു കൊണ്ടുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടുകയാണ്. ഹനുമാന്‍ എന്ന ആദ്യ ഭാഗത്തില്‍ തേജ സജ്ജ ആണ് നായകനായത്. രണ്ടാം ഭാഗത്തില്‍ ഋഷഭ് ഷെട്ടിയാണ് ഹനുമാന്റെ റോളില്‍ എത്തുന്നത്. ശ്രീരാമന്റെ വിഗ്രഹം കൈയ്യില്‍ ചേര്‍ത്ത് പിടിച്ചിരിക്കുന്ന ഋഷബിനെയാണ് ഫസ്റ്റ് ലുക്കില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ആദ്യ ഭാഗത്തെക്കാള്‍ വലിയ ബജറ്റില്‍ ആണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. പുഷ്പ, ജനത ഗാരേജ്, രംഗസ്ഥലം തുടങ്ങിയ സിനിമ നിര്‍മ്മിച്ച മൈത്രി മൂവി മേക്കേഴ്സ് ആണ് ജയ് ഹനുമാന്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ മറ്റു അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ദേശീയ അവാര്‍ഡ് ജേതാവായ ഋഷഭ് ഷെട്ടിക്കൊപ്പം ഒന്നിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട് എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് പ്രശാന്ത് വര്‍മ്മ കുറിച്ചത്. അതേസമയം, 40 കോടി മുതല്‍മുടക്കില്‍ ഒരുങ്ങിയ ആദ്യ ഭാഗമായ ഹനുമാന്‍ 350 കോടിയോളമാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്.
തെലുങ്കിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രം കൂടിയാണിത്. ജയ് ഹനുമാനെ കൂടാതെ മറ്റു ചില സിനിമകളും പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രശാന്ത് വര്‍മ്മ തന്നെ സംവിധാനം ചെയ്യുന്ന ‘അധീരാ’ ആണ് അതില്‍ ഒന്ന്.
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവന്നിരുന്നു. ‘മഹാകാളി’ എന്ന സിനിമയും ഈ യൂണിവേഴ്‌സില്‍ ഉള്‍പ്പെടും. പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഫീമെയില്‍ സൂപ്പര്‍ ഹീറോ ചിത്രമാണ് ‘മഹാകാളി’. നന്ദമുരി മോക്ഷാഗ്‌ന്യ ആദ്യമായി നായകനാകുന്ന ചിത്രവും ഈ യൂണിവേഴ്‌സിന്റെ ഭാഗമായ ഒരു സിനിമയാണ്.