സ്ത്രീയുടെ ഇടുപ്പില്‍ നുള്ളുന്ന ഇയാള്‍ സ്വയം പരിശുദ്ധനാകാന്‍ ശ്രമിക്കുന്നോ?; ബോളിവുഡിനെ വിമര്‍ശിച്ച ഋഷഭ് ഷെട്ടി വിവാദത്തില്‍

ബോളിവുഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി ഋഷഭ് ഷെട്ടി. അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ഇന്ത്യയെ മോശമായാണ് ബോളിവുഡ് ചിത്രീകരിക്കുന്നത്. തന്റെ സിനിമകളിലൂടെ ഇന്ത്യയെ പൊസിറ്റീവായ കാഴ്ചപ്പാടില്‍ കാണിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് ഋഷഭ് ഷെട്ടി പറയുന്നത്.

”ഇന്ത്യന്‍ ചിത്രങ്ങള്‍ പ്രത്യേകിച്ച് ബോളിവുഡ് ചിത്രങ്ങള്‍ നമ്മുടെ രാജ്യത്തെ മോശമായാണ് ചിത്രീകരിക്കുന്നത്. ഇത്തരം ആര്‍ട്ട് ചിത്രങ്ങള്‍ അന്താരാഷ്ട്ര മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും റെഡ് കാര്‍പ്പറ്റിലേക്ക് സ്വാഗതം ചെയ്യപ്പെടുകയും ചെയ്യുന്നു. എന്റെ രാജ്യം, എന്റെ സംസ്ഥാനം, എന്റെ ഭാഷ എന്നിവയില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.”

”ഇന്ത്യയെ എന്തുകൊണ്ട് വളരെ പോസിറ്റീവായ രീതിയില്‍ ചിത്രീകരിച്ചു കൂടാ എന്റെ സിനിമകളിലൂടെ അങ്ങനെ ചെയ്യാനാണ് ഞാന്‍ ശ്രമിക്കുന്നത്” എന്നാണ് ഋഷഭ് ഷെട്ടി മെട്രോ സാഗയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. അതേസമയം, മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെയുള്ള ഋഷഭിന്റെ പരാമര്‍ശം വിവാദമായിരിക്കുകയാണ്.

നടന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത കാന്താര എന്ന ചിത്രത്തിലെ നായിക സപ്തമി ഗൗഡയുമായുള്ള ചില രംഗങ്ങള്‍ ചൂണ്ടിക്കാട്ടി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. വിജയം താത്ക്കാലികമാണ്. പക്ഷേ ഒരു സ്ത്രീയുടെ ഇടുപ്പില്‍ നുള്ളുന്നതും ബോളിവുഡിനെ ചീത്ത വിളിക്കുന്നതും സ്ഥിരമാണോ എന്നാണ് ഒരു എക്‌സ് ഉപയോക്താവ് പരിഹാസിച്ച് ചോദിക്കുന്നത്.

സ്ത്രീയുടെ ഇടുപ്പില്‍ നുള്ളുന്ന രംഗങ്ങള്‍ നിങ്ങളുടെ സിനിമകളില്‍ നിന്ന് ആദ്യം ഒഴിവാക്കണം. കാണുമ്പോള്‍ തന്നെ ഓക്കാനം വരുന്നുണ്ട്. ഹൈപ്പ് കണ്ടാണ് കാന്താര കാണാന്‍ ശ്രമിച്ചത്. പക്ഷേ ആ ഒറ്റ സീന്‍ കണ്ടതോടെ സിനിമ കാണുന്നത് നിര്‍ത്തിയെന്നും ഇപ്പോള്‍ ആ നടന്‍ എങ്ങനെ സ്വയം പരിശുദ്ധനാവാന്‍ ശ്രമിക്കുന്നതെന്ന് നോക്കൂ എന്നിങ്ങനെയാണ് മറ്റ് പ്രതികരണങ്ങള്‍.

Latest Stories

എളുപ്പത്തില്‍ ഊരിപ്പോരുമോ മുഖ്യമന്ത്രി ഫഡ്‌നാവിസ്?

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ജയത്തിലെ ക്രമക്കേട്, ഫഡ്‌നാവിസിനെ വിളിപ്പിച്ച് കോടതി; എളുപ്പത്തില്‍ ഊരിപ്പോരുമോ മുഖ്യമന്ത്രി ഫഡ്‌നാവിസ്?

യുഎഇക്കെതിരായ സുഡാന്റെ വംശഹത്യ കേസ്; അന്താരഷ്ട്ര നീതിന്യായ കോടതി പരിഗണിക്കുന്നു

IPL 2025: നിങ്ങള്‍ ആഘോഷിച്ചോടാ പിള്ളേരെ, ഐപിഎലില്‍ താരങ്ങള്‍ക്ക് സന്തോഷ വാര്‍ത്ത, സെലിബ്രേഷനുകള്‍ക്ക് ഫൈന്‍ നല്‍കുന്നത് മയപ്പെടുത്താന്‍ ബിസിസിഐ

മുനമ്പത്തേത് വഖഫ് ഭൂമിയല്ല; വഖഫ് നിയമഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ച് കാസ സുപ്രീം കോടതിയില്‍; കേരളത്തില്‍ നിന്ന് നിയമത്തെ അനുകൂലിച്ച് ആദ്യ സംഘടന

ഹോണ്ടയുടെ 'ഉരുക്ക്' കണ്ണടച്ച് വാങ്ങാം! ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ തൂക്കി എലവേറ്റ്

പൊന്നിൽ പൊള്ളി കേരളം ! വില ഇന്നും മുകളിലേക്ക്..

CSK UPDATES: ചെന്നൈയുടെ കളി ഇനി തീപാറും, വെടിക്കെട്ട് ബാറ്ററെ ടീമിലെത്തിച്ച് സിഎസ്‌കെ, ആരാധകര്‍ ആവേശത്തില്‍

സഹാറ മേഖലയിലെ മൊറോക്കോയുടെ സ്വയംഭരണ പദ്ധതി; സ്പെയിൻ പിന്തുണ പുതുക്കുന്നുവെന്ന് മൊറോക്കോ

ശനിയാഴ്ച 10 മണിക്ക് ഇങ്ങ് എത്തിയേക്കണം; ഷൈനിന് വീട്ടിലെത്തി നോട്ടീസ് നല്‍കാന്‍ പൊലീസ്