പഞ്ചുരുളിയിലെ ആ ശക്തിയുടെ കഥ; 'കാന്താര' പ്രീക്വല്‍ വരുന്നു

കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും വലിയ ഹിറ്റുകളുടെ പട്ടികയില്‍ ഇടം നേടിയ ചിത്രമാണ് റിഷഭ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിച്ച കാന്താര. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ സാധ്യതയെക്കുറിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവ് വിജയ് കിരഗണ്ഡൂര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. അതേസമയം ചിത്രത്തിന്റെ സീക്വല്‍ ആണോ പ്രീക്വല്‍ ആണോ പിന്നാലെ എത്തുക എന്നത് ഇപ്പോള്‍ പറയാനാകില്ലെന്നും സംവിധായകന്‍ ഋഷഭ് ഷെട്ടിയുമായി ആലോചിച്ച് മാത്രമാണ് തീരുമാനമെടുക്കുകയെന്നുമാണ് കഴിഞ്ഞ ഡിസംബറില്‍ അദ്ദേഹം പറഞ്ഞത്.

ഇപ്പോഴിതാ സിനിമയുടെ പ്രീക്വലുമായി ബന്ധപ്പെട്ടുള്ള വിജയ് കിരഗണ്ഡൂരിന്റെ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. കാന്താരയില്‍ പറയുന്ന പഞ്ചുരുളി ദൈവ എന്ന മിത്തിനെ അടിസ്ഥാനമാക്കി പ്രീക്വല്‍ ഒരുങ്ങുന്നതായാണ് നിര്‍മ്മാതാവ് വിജയ് കിരഗണ്ഡൂരിനെ ഉദ്ധരിച്ച് ഡെഡ്‌ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചിത്രത്തിന്റെ രചന റിഷഭ് ഷെട്ടി ആരംഭിച്ചു എന്നും സഹ രചയിതാക്കള്‍ക്കൊപ്പം കഥയുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങള്‍ക്കായി അദ്ദേഹം വനത്തിലേക്ക് പോയിരിക്കുകയാണെന്നും വിജയ് കിരഗണ്ഡൂര്‍ പറഞ്ഞു.
ചിത്രീകരണത്തിന്റെ ഒരു ഘട്ടം മഴക്കാലത്ത് നടത്തേണ്ടതായതുകൊണ്ടാണ് ജൂണ്‍ വരെ കാത്തിരിക്കുന്നത്.

2024 ഏപ്രിലില്‍-മെയ് മാസത്തില്‍ ഒരു പാന്‍ ഇന്ത്യന്‍ റിലീസായി കാന്താര പ്രീക്വല്‍ ആലോചിക്കുന്നുവെന്നും പുതിയ ചില കഥാപാത്രങ്ങളും കൂടി അണിചേരുമെന്നും വിജയ് കിരഗണ്ഡൂര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍