ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന; മാതൃകയായി റിഷേതും ജനീലിയയും

കേരളത്തിനൊപ്പം തന്നെ പ്രളയത്തെ അഭിമുഖീകരിക്കുന്ന മറ്റൊരു സംസ്ഥാനമാണ് മഹാരാഷ്ട്ര. പതിനായിരക്കണക്കണക്കിന് ആള്‍ക്കാരാണ് ഇവിടെ പ്രളയ ദുരിതത്തിലായിരിക്കുന്നത്. ഇപ്പോഴിതാ ദുരിത ബാധിതര്‍ക്കായ് സമാഹരിക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കിയിരിക്കുകയാണ് താരദമ്പതികളായ റിഷേതും ജനീലിയയും.

താരദമ്പതികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് രംഗത്തെത്തി. ഇരുവരും ചേര്‍ന്ന് 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറുന്ന ചിത്രം ട്വീറ്റ് ചെയ്താണ് ഇരുവര്‍ക്കമുള്ള അഭിനന്ദനവും നന്ദിയും മുഖ്യമന്ത്രി അറിയിച്ചത്.

Read more

മഹാരാഷ്ട്രയിലെ സാംഗ്ലീ, കോഹ്ലാപ്പുര്‍ എന്നിവിടങ്ങളിലും പ്രളയ സാഹചര്യം തുടരുകയാണ്. മഹാരാഷ്ട്രയില്‍ ഇതുവരെ 30 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അഞ്ചുലക്ഷത്തിലധികം പേരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. രണ്ട് മേഖലകളിലെയും ദുരിതാശ്വാസ ക്യാമ്പുകളില്‍ രണ്ടുലക്ഷം പേര്‍ കഴിയുന്നുണ്ടെന്നാണ് വിവരം.