വയര്‍ ചാടി, ശരീരം തടിച്ചു; സൈബര്‍ ശരങ്ങളുടെ മുനയൊടിച്ച് നടി റിതിക സിങ്; പുതിയ ലുക്കിലുള്ള ചിത്രങ്ങളുമായി കിങ് ഓഫ് കൊത്തയിലെ 'കലാപക്കാരി'; ആരാധകര്‍ക്ക് അത്ഭുതം

ശരീരം തടിച്ചതോടെ സൈബര്‍ ഇടത്തില്‍ അടക്കം അവഹേളനങ്ങള്‍ നേരിട്ട നടിയാണ് റിതിക സിങ്. വയര്‍ ചാടിയതിനായിരുന്നു ഏറ്റവും കൂടുതല്‍ സൈബര്‍ ബുള്ളിയിങ്ങ് അവര്‍ നേരിട്ടത്. ചില ആരാധകര്‍ ‘റി തിക്കാ’ എന്നാണ് തന്നെ വിളിച്ചിരുന്നതെന്നും ഇവര്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍, ഇത്തരത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെല്ലാമുള്ള മറുപടിയുമായി നടി ഇന്‍സ്റ്റാഗ്രാമില്‍ എത്തിയിട്ടുണ്ട്. തടി കുറച്ച് കൂടുതല്‍ സുന്ദരിയായുള്ള ഫോട്ടോകള്‍ അടക്കം പങ്കുവെച്ചാണ് നടി റിതിക സിങ് വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുന്നത്. ആരാധകര്‍ തന്നെ വിളിക്കുന്നത് ‘റി തിക്കാ’ എന്നാണെന്നും അത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടിയെന്നോണം താന്‍ വണ്ണം കൂടിയ ശരീരത്തോട് വിടപറയുന്നുവെന്നും റിതിക ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

തടിയുള്ള അവസ്ഥയോട് വിട. നിങ്ങള്‍ എന്നെ ‘റി തിക്കാ’ എന്ന് വിളിക്കുന്നതിനോട് ഗുഡ് ബൈ പറയുന്നു. നിങ്ങള്‍ എന്നെ അങ്ങനെ വിളിക്കുന്നത് ബുദ്ധിമുട്ടായതുകൊണ്ട് ഞാന്‍ തടികുറച്ച് വീണ്ടും മെലിഞ്ഞിരിക്കുന്നുവെന്ന് ചിത്രങ്ങള്‍ പങ്കുവെച്ച് നടി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഒരു മാര്‍ഷ്യല്‍ ആര്‍ടിസ്റ്റ് കൂടിയാണ് റിതിക. തന്റെ ശരീരം ആരോഗ്യകരവും സുന്ദരവും ഫിറ്റുമായി നിലനിര്‍ത്തുന്നതില്‍ എക്കാലവും ശ്രദ്ധിച്ചിരുന്ന റിതിക അടുത്തിടെ കുറച്ച് വണ്ണം വച്ചതിനെത്തുടര്‍ന്ന് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇപ്പോള്‍ കഠിനമായ വ്യായാമമുറകളിലൂടെയും ഭക്ഷണക്രമത്തിലൂടെയും തന്റെ അഴകളവുകള്‍ വീണ്ടും നേടിയെടുത്തിരിക്കുകയാണ് താരം.

‘ഇരുധി സുട്ര്’ എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തയായ താരമാണ് റിതിക സിങ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കിങ് ഓഫ് കൊത്തയില്‍ ‘കലാപക്കാരാ’ എന്ന പാട്ടിലെ ഐറ്റം ഡാന്‍സിലൂടെ മലയാളികളെയും റിതിക കൈയ്യില്‍ എടുത്തിരുന്നു. റിതികയുടെ പുതിയ ചിത്രങ്ങളെ പ്രശംസിച്ച് നിരവധിപ്പേരാണ് എത്തിയിരിക്കുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം