റിയാസ് ഖാന്റെ മകന് വിവാഹം; ഡാന്‍സും പാട്ടുമായി ഫുള്‍ ഓണ്‍ വൈബില്‍ താരം, വീഡിയോ

നടന്‍ റിയാസ് ഖാന്റെ മകന്‍ വിവാഹിതനാകുന്നു. മൂത്ത മകന്‍ ഷാരിഖ് ഹസന്റെ ഹല്‍ദി ചടങ്ങുകള്‍ ആഘോഷമാക്കുന്ന റിയാസിന്റെയും ഭാര്യ ഉമയുടെയും വീഡിയോയാണ് വൈറലാകുന്നത്. ‘അടിച്ചു കേറി വാ’ എന്ന ഹിറ്റ് ഡയലോഗ് ഹൈലൈറ്റ് ചെയ്ത റാപ്പ് ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ഹല്‍ദി വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

മരിയ ജെന്നിഫറാണ് ഷാരിഖിന്റെ വധു. ഏറെക്കാലമായി ഷാരിഖും മരിയയും പ്രണയത്തിലായിരുന്നു. നടനും തമിഴ് ബിഗ് ബോസ് താരവുമായ ഷാരിഖ് സിനിമാ രംഗത്തേക്കും കടക്കുകയാണ്. നിലവില്‍ ലോകേഷ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘റിസോര്‍ട്ട്’ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഷാരിഖ്.

മകന്റെ വിവാഹ വാര്‍ത്ത പ്രേക്ഷകരെ ആദ്യം അറിയിക്കുന്നത് അമ്മ ഉമ റിയാസ് ആണ്. ”അവസാനം എന്റെ ബേബി മാലാഖയെ പോലെ മനോഹരിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ പോകുന്നു. ഓഗസ്റ്റ് 8ന് ആണ് വിവാഹം” എന്നാണ് ഷാരിഖിന്റെയും മരിയയുടെയും ചിത്രം പങ്കുവച്ച് ഉമ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

1992ല്‍ ആയിരുന്നു റിയാസ് ഖാന്റെയും ഉമയുടെയും വിവാഹം കഴിഞ്ഞത്. മലയാളത്തിനൊപ്പം തമിഴ് സിനിമയിലും റിയാസ് ഖാന്‍ സജീവമായിരുന്നു. അങ്ങനെയാണ് തമിഴ് സംഗീത സംവിധായകന്‍ കമലേഷിന്റെയും നടി കമല കമലേഷിന്റെയും മകളായ ഉമയുമായി പ്രണയത്തിലായത്. ഷാരിഖിനെ കൂടാതെ സമര്‍ഥ് എന്ന മകനും ഇവര്‍ക്കുണ്ട്.

Latest Stories

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉംറ തീര്‍ത്ഥാടകന് ക്രൂരമര്‍ദ്ദനമെന്ന് പരാതി; ആക്രമണത്തിന് കാരണം പാര്‍ക്കിംഗ് ഫീയെ തുടര്‍ന്നുള്ള തര്‍ക്കം

BGT 2025: വേണ്ടത് 3 വിക്കറ്റുകൾ, ബുംറയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം; സംഭവം ഇങ്ങനെ

വനംവകുപ്പ് കൃഷിഭൂമി കയ്യേറുന്നു; കൃഷിമന്ത്രി തലകുത്തിമറിഞ്ഞ് ശ്രമിച്ചാലും കൃഷി ചെയ്യാന്‍ സാധിക്കില്ലെന്ന് പിവി അന്‍വര്‍

സ്‌പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി 7ന്; തത്സമയ ദൃശ്യങ്ങള്‍ ലഭ്യമാക്കുമെന്ന് ഐഎസ്ആര്‍ഒ

BGT 2025: " അശ്വിൻ വിരമിച്ചത് ഇന്ത്യൻ ടീം അദ്ദേഹത്തോട് കാണിച്ച ആ മോശമായ പ്രവർത്തി കൊണ്ടാണ്"; തുറന്നടിച്ച് മുൻ സൗത്ത് ആഫ്രിക്കൻ ഇതിഹാസം

കലൂര്‍ സ്റ്റേഡിയം ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്സ് ടീം അധികൃതരും പരിശോധിക്കും

കേരളത്തിലെ രണ്ടമത്തെ മെട്രോ പദ്ധതിയുമായി സർക്കാർ; തീരുമാനം ഉടൻ

മൂന്നര വയസുകാരിയ്‌ക്കെതിരെ ലൈംഗികാതിക്രമം; അതിഥി തൊഴിലാളി അറസ്റ്റില്‍

BGT 2025: രോഹിതിന് പിന്നാലെ വിരാട് കൊഹ്‌ലിക്കും കിട്ടിയത് മുട്ടൻ പണി; ഇതിഹാസങ്ങളുടെ സമയം മോശമെന്ന് ആരാധകർ

സംസ്ഥാന സ്‌കൂള്‍ കായിക മേള; പ്രതിഷേധിച്ച സ്‌കൂളുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് വിലക്ക്