ഒരു പൊടിക്കെങ്കിലും സോഷ്യല്‍ സെന്‍സുള്ളവര്‍ക്കു ഒറ്റയടിക്ക് തന്നെ മനസ്സിലാവുന്ന അത്രയും വലിയ ഊളത്തരമാണ് മംമ്ത പറഞ്ഞത്: ആര്‍ജെ സലീം

സ്ത്രീ സമത്വത്തെ കുറിച്ചും ശാക്തീകരണത്തെ കുറിച്ചും നടി മംമ്ത മോഹന്‍ദാസ് നടത്തിയ പ്രതികരണങ്ങള്‍ക്ക് നേരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. സ്ത്രീ എന്ന നിലയില്‍ തനിക്ക് വിവേചനം നേരിട്ടിട്ടില്ലെന്നും സ്ത്രീ ശാക്തീകരണത്തെ കുറിച്ച് പറഞ്ഞ് സമൂഹത്തിലെ ബാലന്‍സ് നഷ്ടപ്പെടുത്തുകയാണ് എന്നായിരുന്നു റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞത്.

ഒരു പൊടിക്കെങ്കിലും സോഷ്യല്‍ സെന്‍സുള്ളവര്‍ക്കു ഒറ്റയടിക്ക് തന്നെ മനസ്സിലാവുന്ന അത്രയും വലിയ ഊളത്തരമാണ് നടി പറഞ്ഞത്, ആനീസ് കിച്ചന്‍ പോലും ഇതിലും നല്ലതാണ് എന്ന് ആര്‍ജെ സലീം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആര്‍ജെ സലീമിന്റെ കുറിപ്പ്:

മംമ്തയുടെ ബുള്‍ഷിറ്റിങ്ങിന്റെ പ്രശ്‌നം ഇനി എടുത്തു പറയണ്ടല്ലോ.. ഒരു പൊടിക്കെങ്കിലും സോഷ്യല്‍ സെന്‍സുള്ളവര്‍ക്കു ഒറ്റയടിക്ക് തന്നെ മനസ്സിലാവുന്ന അത്രയും വലിയ ഊളത്തരമാണ് അവര്‍ പറഞ്ഞിട്ട് പോയത്. അവരോടു ഇനി എങ്ങനെയൊക്കെ പറഞ്ഞാലും മെച്ചമുണ്ടാകുമെന്നും തോന്നുന്നില്ല.

പക്ഷെ വേറൊരു കാര്യമാണ് പറയാനുള്ളത്. ഇത്രയ്ക്കും ക്രീപ്പടിച്ച് കണ്ടൊരു പരിപാടി ഈയടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. ആനീസ് കിച്ചന്‍ പോലും കടിച്ചു പിടിച്ചെങ്കിലും കാണാം. അമൃത ചാനലെന്ന അമ്മറ്റീവിയില്‍ വലിയ പുരോഗമന ജാടയൊന്നുമില്ലാതെ ഒരു കുലസ്ത്രീ വന്നിരുന്നു ഭോഷ്‌കത്തരം പറയുന്നു എന്ന നിലയ്ക്ക് കണ്ടാല്‍ മതി.

പക്ഷെ ഇത്… ഏറ്റവും ചെറുപ്പക്കാരായ ജെനെറേഷന്‍ Y ക്കു വേണ്ടി എന്ന നിലയില്‍ ക്യൂറേറ്റ് ചെയ്യപ്പെടുന്ന ഒരു പരിപാടി. അതും ഏറ്റവും പുതിയ മീഡിയമുകളില്‍ ഒന്നായ എഫ്എമ്മില്‍. അവിടെയാണ് അവര് വന്നിരുന്നു പുട്ടു പോലെ ഈ ഊളത്തരവും പറഞ്ഞിട്ട് പോയത്. എന്നിരിക്കെത്തന്നെ ആ ചോദ്യം ചോദിക്കുന്നവനെക്കാള്‍ വലിയ ദുരന്തം വേറെ കാണില്ല. ഇത്രയ്ക്ക് ബോധമില്ലാത്തവനൊക്കെയാണോ എഫ്എമ്മില്‍ പരിപാടി അവതരിപ്പിക്കുന്നത് ? ആനീസ് കിച്ചനൊക്കെ സ്വാഭാവികമായി ക്രിഞ്ച് ആകുമ്പോള്‍ ഇത് ക്രിഞ്ചിനെ ഗിഫ്റ്റ് റാപ് കൂടി ചെയ്തു വെയ്ക്കുന്നു. കടുപ്പം തന്നണ്ണാ !

ജനിക്കുന്ന ഓരോ ആണ്‍കുട്ടിയും ഈ വിമന്‍ എംപവര്‍മെന്റ് എന്ന് കേട്ട് പേടിച്ചുകൊണ്ടാണ് വളരുന്നത് എന്ന ഭൂലോക വഷളത്തരം മംമ്ത പറയുമ്പോള്‍, ആ പരിപാടി അവതാരത്തിനു ചിരിയാണ് വരുന്നത്. പുള്ളി ചിരിച്ചു മറിയുകയാണ്. ഹഹഹഹ ആ അത് കൊള്ളാം ഇഷ്ടപ്പെട്ടു എന്ന്. എന്തോന്നടെ ?! ഇതിലിത്ര ചിരിക്കാന്‍ എന്ത് മാങ്ങയാണ് ?! ഇവനേതടെ !

ഒരു സ്ത്രീ എന്ന നിലയില്‍ വിവേചനങ്ങളും അവസരം നിഷേധങ്ങളും നേരിട്ടിട്ടുണ്ടോ എന്ന അങ്ങേയറ്റത്തെ പ്രസക്തമായൊരു ചോദ്യം ആരെഴുതി അവന്റെ കൈയ്യില്‍ കൊടുത്തതാണെങ്കിലും അതിനു കിട്ടുന്ന ഉത്തരത്തിനോട് ഉത്തരവാദിത്തത്തോടു കൂടി പ്രതികരിക്കാനുള്ള ശേഷി ഇത് ചോദിക്കുന്നവനുണ്ടോ എന്നു കൂടെ നോക്കിയിട്ടു വേണ്ടേ ഇതൊക്കെ ഏല്‍പ്പിച്ചു വിടാന്‍ ? അതിനു പറ്റില്ലെങ്കില്‍ താരത്തിന്റെ ഫേവറിറ്റ് നിറവും, പാല്‍ ചായയാണോ കട്ടനാണോ ഇഷ്ടമെന്നും, ഇക്കയുടെയും ഏട്ടന്റെയും കൂടെ അഭിനയിച്ചപ്പോള്‍ ഉള്ള അനുഫവവും ഒക്കെ മാത്രം ചോദിച്ചാല്‍ പോരേടെ ?

പരിപാടി തുടങ്ങി അവസാനിക്കുന്നതുവരെ ഈഈഈ ന്നു ചിരിക്കുക എന്ന കഴിവ് മാത്രം നോക്കാതെ ഒരു പൊടിക്കെങ്കിലും സോഷ്യല്‍ സെന്‍സുള്ള ആള്‍ക്കാരെ കൂടി ഈ എഫ്എമ്മുകാര് പണിക്കു വെച്ചാല്‍ നന്നായിരിക്കും. കുറഞ്ഞ പക്ഷം ഇമ്മാതിരി ദുരന്തങ്ങള്‍ കേട്ടിരിക്കണ്ടല്ലോ. ഏറ്റവും മിനിമം, റിഗ്രസീവ്നെസ്സ് ആര് തൊപ്പി വെച്ച് വന്നിരുന്നു പറഞ്ഞാലും എപ്പോഴും എതിര്‍ക്കാനൊന്നും പറ്റിയില്ലെങ്കിലും അതിനെ ഇങ്ങനെ ചിരിപ്പിച്ചു ഫണ്ണി ആക്കാത്തവര്‍. അത്രയ്ക്കും ബോധമുള്ള ഇന്റര്‍വ്യൂവേഴ്സിനെയൊക്കെ നമ്മുടെ സമൂഹവും അര്‍ഹിക്കുന്നുണ്ട്.

Latest Stories

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു