'സന്തോഷ് പണ്ഡിറ്റിന് ഒരു എതിരാളി.. വാച്ച് കച്ചവടം ആണോ?'; റോബിന്റെ 'രാവണയുദ്ധ'ത്തിന് ട്രോള്‍ പൂരം

ബിഗ് ബോസിലൂടെ ശ്രദ്ധ നേടിയ ഡോ. റോബിന്‍ രാധാകൃഷ്ണന്‍ നായകനും സംവിധായകനുമായ പുതിയ സിനിമ പ്രഖ്യാപിച്ചു. ‘രാവണയുദ്ധം’ എന്ന് പേരിട്ട ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും റോബിന്‍ തന്നെയാണ്. റോബിന്റെതായി പുറത്തു വരാനിരിക്കുന്ന രണ്ടാമത്തെ ചിത്രമാകും ഇത്.

വേണു ശശിധരന്‍ ലേഖ ആണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ശങ്കര്‍ ശര്‍മ്മ സംഗീത സംവിധാനം നിര്‍വ്വഹിക്കും. ഡോ. റോബിന്‍ രാധാകൃഷ്ണന്‍ ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റോബിന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മോഡലും നടിയും റോബിന്റെ ഭാര്യയുമായ ആരതി പൊടിയാകും പുതിയ സിനിമയില്‍ നായികാ വേഷത്തില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. എന്നാല്‍ പോസ്റ്ററിന് താഴെ ട്രോളുകളാണ് വരുന്നത്.

‘സന്തോഷ് പണ്ഡിറ്റിന് ഒരു എതിരാളി’, ‘വാച്ച് കച്ചവടം ആണോ? രണ്ട് കൈയ്യിലും വാച്ച് കെട്ടിയിരിക്കുന്നു?’, ‘മലയാളം ബോക്‌സോഫീസിന് ആര്‍ഐപി’, ‘ഈ അരിശം അല്ലാണ്ട് ഒരു എക്‌സ്പ്രഷന്‍ ആ മുഖത്ത് എന്താണ് വരാത്തത്’ എന്നൊക്കെയാണ് ചില കമന്റുകള്‍.

നേരത്തെ ലോകേഷ് കനകരാജിന് നന്ദി അറിയിച്ചുകൊണ്ട് റോബിന്റെ പങ്കുവച്ച പോസ്റ്റ് വലിയ ശ്രദ്ധ നേടിയിരുന്നു. പിന്നാലെ പുതിയ സിനിമയുടെ പ്രഖ്യാപനം ലോകേഷ് നടത്തുമെന്ന് അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാല്‍ പുതിയ സിനിമയുടെ പ്രഖ്യാപനം റോബിന്‍ തന്നെയാണ് നടത്തിയിരിക്കുന്നത്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍