മാധവൻ നായകനാകുന്ന ചിത്രം ‘റോക്കട്രി: ദി നമ്പി ഇഫക്റ്റിന്റെ’ ട്രെയ്‌ലര്‍ ന്യൂയോർക്ക് ടൈംസ് സ്ക്വയറിലെ നാസ്ഡാക് ബിൽബോർഡിൽ പ്രദർശിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ ബിൽബോർഡ് ആണ് ന്യൂ യോർക്കിലെ ടൈംസ് സ്ക്വയറിലെ നാസ്ഡാക്.
ടൈംസ് സ്ക്വയറിലെ ജനക്കൂട്ടത്തിന് ഇടയിൽ നിന്ന് പ്രദർശനം കാണുന്ന മാധവന്റെയും നമ്പി നാരണന്റെയും വീഡിയോ മാധവൻ തന്നെ സോഷ്യൻ മീഡിയ പോജുവഴി പങ്കുവെച്ചിട്ടുണ്ട്. വിഖ്യാത ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം പറയുന്ന ചിത്രമാണ് ‘റോക്കട്രി ദി നമ്പി ഇഫക്റ്റ്’.
നമ്പി നാരായണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനൊപ്പം ചിത്രത്തിന്റെ രചനയും നിർമ്മാണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് മാധവൻ തന്നെയാണ്. മാധവന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ചിത്രം.
വര്‍ഗീസ് മൂലന്‍ പിക്‌ചേഴ്‌സിനൊപ്പം ആര്‍. മാധവന്റെ ട്രൈകളര്‍ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനിയായ 27th ഇന്‍വെസ്റ്റ്‌മെന്റ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ‘റോക്കട്രി: ദി നമ്പി ഇഫക്റ്റ്’ ഏറെ കൈയ്യടികൾ നേടിയിരുന്നു.