'രോമാഞ്ചം' എനിക്ക് വര്‍ക്കായില്ല, എന്തുകൊണ്ടാവും പടം കാണാന്‍ ജനം ഒഴുകുന്നത്? ചോദ്യവുമായി എന്‍.എസ് മാധവന്‍

50 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി ബോക്‌സോഫീസില്‍ കുതിക്കുകയാണ് ‘രോമാഞ്ചം’. എന്നാല്‍ തനിക്കിത് വര്‍ക്കൗട്ട് ആയില്ല എന്നാണ് സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍ ഇപ്പോള്‍ പറയുന്നത്. ജനം ഒഴുകുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് അറിയില്ല എന്നാണ് എന്‍.എസ് മാധവന്‍ പറയുന്നത്.

”രോമാഞ്ചം സിനിമ എനിക്ക് വര്‍ക്കായില്ല. എന്റെ അനുഭവം കാര്യമാക്കേണ്ട. രോമാഞ്ചം കാണാന്‍ ജനം ഒഴുകുകയാണ്. അത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല” എന്നാണ് എന്‍.എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. എഴുത്തുകാരന്‍ അജയ് പി മങ്ങാട്ട് ഈ ട്വീറ്റിന് മറുപടിയും കൊടുക്കുന്നുണ്ട്.

”ചില മനുഷ്യര്‍ ഔട്ട് ഡേറ്റഡ് ആയതു കൊണ്ടാകും ഇഷ്ടമാകാത്തത്” എന്നാണ് അജയ് പി മങ്ങാട്ടിന്റെ കമന്റ്. ”ചിലപ്പോള്‍ കാലത്തിന് മുമ്പേ ജീവിക്കുന്നത് കൊണ്ടും ഇഷ്ടപ്പെടാതിരിക്കാം’ എന്നാണ് എന്‍.എസ് മാധവന്‍ ഈ കമന്റിന് മറുപടിയായി കുറിച്ചിരിക്കുന്നത്.

അതേസമയം പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്തപ്പോഴും രോമാഞ്ചം തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. നവാഗതനായ ജിത്തു മാധവന്‍ രചനയും സംവിധാനവും ചെയ്ത ചിത്രം ഹൊറര്‍ കോമഡി ത്രില്ലറാണ്. 2007ല്‍ ബെംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.

സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്സല്‍ പി.എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍, ദീപിക ദാസ്, അസിം ജമാല്‍, ആദിത്യ ഭാസ്‌കര്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ