മമ്മൂക്കയ്ക്ക് ഒരു പല്ല് എക്‌സ്ട്രാ വച്ചിട്ടുണ്ട്, ആ ലുക്കിന് ഒരു പ്രത്യേകതയുണ്ട്; വെളിപ്പെടുത്തി മേക്കപ്പ് ആര്‍ട്ടിസ്റ്റ് റോണക്‌സ്

ഈ വര്‍ഷം സൂപ്പര്‍ ഹിറ്റ് അടിക്കാന്‍ പോകുന്ന മമ്മൂട്ടി ചിത്രങ്ങളില്‍ ഒന്നാകും ‘ഭ്രമയുഗം’ എന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികള്‍. ലുക്ക് പോസ്റ്ററുകളില്‍ എത്തിയ മമ്മൂട്ടിയുടെ ലുക്ക് ആണ് ആരാധകരില്‍ ഉയരുന്ന ഈ ഹൈപ്പിന് പിന്നില്‍. ഡാര്‍ക്ക് തീമിലാണ് ഇതുവരെ എത്തിയ കഥാപാത്രങ്ങളുടെ എല്ലാം പോസ്റ്ററുകള്‍. ഒരു നിഗൂഢത ഈ പോസ്റ്ററുകളില്‍ വ്യക്തമാണ്.

സംസ്ഥാന അവാര്‍ഡ് നേടിയ റോണക്‌സ് സേവ്യര്‍ ആണ് ഭ്രമയുഗത്തില്‍ മമ്മൂട്ടിയുടെ ഗെറ്റപ്പ് ഒരുക്കിയത്. രണ്ട് പ്രാവിശ്യം നടന്ന മീറ്റിംഗിനൊടുവിലാണ് മമ്മൂട്ടിയുടെ ഗെറ്റപ്പിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കിയത് എന്നാണ് റോണക്‌സ് സേവ്യര്‍ ഇപ്പോള്‍ പറയുന്നത്.

24 ന്യൂസിനോടാണ് റോണക്‌സ് പ്രതികരിച്ചത്. ”മമ്മൂക്കയുടേത് ഭയങ്കര സ്‌പെഷ്യല്‍ ആയ കഥാപാത്രമാണ്. അദ്ദേഹം ആ വേഷം അത്രയും ഇഷ്ടപ്പെട്ടതു കൊണ്ടാണ് ചെയ്യാന്‍ തീരുമാനിച്ചത്. മമമൂക്കയുടെ ഇപ്പോഴത്തെ ലുക്ക് വച്ച് കൊടുക്കാന്‍ പറ്റുന്ന ഗെറ്റപ്പ് എന്താണെന്ന് നോക്കി. നാച്ചുറലായ ലുക്ക് ആണ് നല്‍കാന്‍ ശ്രമിച്ചത്.”

”കഥാപാത്രത്തിനായി ഒരു പല്ല് എക്‌സ്ട്രാ വച്ചിട്ടുണ്ട്. അതൊക്കെ അവസാന ചര്‍ച്ചയിലെ കണ്ടെത്തലുകളാണ്. ഇങ്ങനെ പ്ലാന്‍ ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ സംവിധായകന് അത് ഓകെ ആയിരുന്നു. അങ്ങനെ മമ്മൂക്കയെ വിളിച്ച് സംസാരിച്ച് അത് പരീക്ഷിച്ചു നോക്കി.”

”മമ്മൂക്ക ഭയങ്കര സപ്പോര്‍ട്ട് ആയിരുന്നു. അതിനായി അദ്ദേഹം ഒരു വലിയ പ്ലാന്‍ തന്നെ ഉണ്ടാക്കി വച്ചിട്ടുണ്ട്. ഒരു സിനിമയില്‍ എന്ത് ലുക്കാണ് വേണ്ടത് എന്ന് അദ്ദേഹത്തിനും വ്യക്തമായ ധാരണയുണ്ട്. ഒരു കഥാപാത്രം ചെയ്യാന്‍ തയാറായാല്‍ ലുക്കിനെ കുറിച്ച് അദ്ദേഹം സംസാരിക്കാറുണ്ട്” എന്നാണ് റോണക്‌സ് പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം