ഉറങ്ങാത്തവരുടെ കഥയുമായി 'റഷ്യ'; രൂപേഷ് പീതാംബരന്‍ ചിത്രം പൂര്‍ത്തിയായി

നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍ നായകനാകുന്ന “റഷ്യ” സിനിമയുടെ ചിത്രീകരണം തൃശൂരില്‍ പൂര്‍ത്തിയായി. കൊച്ചി, തൃശൂര്‍, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിലാണ് റഷ്യ ചിത്രീകരിച്ചത്. റഷ്യയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം നവാഗതനായ നിധിന്‍ തോമസ് കുരിശിങ്കല്‍ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

“ഉറങ്ങാനാവാത്ത 15 ദിനങ്ങള്‍” എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം ഉറക്കം നഷ്ടപ്പെട്ട് പോകുന്ന മനുഷ്യരുടെ ആന്തരികസംഘര്‍ഷമാണ് പറയുക. സൈക്കോളജിക്കല്‍ ത്രില്ലര്‍ ആയി ഒരുക്കുന്ന റഷ്യ, ഉറക്കം നഷ്ടപ്പെട്ട് പോകുന്ന മനുഷ്യരുടെ സംഘര്‍ഷം പറയുന്നതിനോടൊപ്പം അതിന്റെ ശാസ്ത്രീയവശങ്ങള്‍ കൂടി ചിത്രം ചൂണ്ടിക്കാട്ടുന്നുണ്ട്. ലോകത്ത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നീണ്ടുപോകുന്ന ഒരു ഗൗരവമേറിയ കാര്യം കൂടിയാണ് മനുഷ്യരുടെ ഉറക്കം നഷ്ടപ്പെടല്‍.

അതിലേക്കുള്ള ഒരു ബോധവത്കരണം കൂടിയാണ് റഷ്യയെന്ന് സംവിധായകന്‍ നിധിന്‍ തോമസ് കുരിശിങ്കല്‍ വ്യക്തമാക്കി. മലയാളസിനിമ ചരിത്രത്തില്‍ ഇതുവരെ ആവിഷ്‌കരിക്കാത്ത പ്രമേയമാണ് ചിത്രത്തിന്റേത്. ഗോപിക അനില്‍, ആര്യ മണികണ്ഠന്‍, മെഹറലി പൊയ്ലുങ്ങല്‍ ഇസ്മയില്‍, കോറിയോഗ്രാഫര്‍ ശ്രീജിത്ത്, മോഡലായ അരുണ്‍ സണ്ണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

ഒ.ടി.ടി പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്യാനൊരുങ്ങുന്നത്. കുലു മിന ഫിലിംസിന്റെ ബാനറില്‍ മെഹറലി പൊയ്ലുങ്ങള്‍ ഇസ്മയില്‍, റോംസണ്‍ തോമസ് കുരിശിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് റഷ്യ നിര്‍മ്മിക്കുന്നത്. മിജോ ജോസഫ്, ഡാലി നിധിന്‍, സിജോ തോമസ്, ഫെറിക് ഫ്രാന്‍സിസ് പെട്രോപില്‍, ടിന്റോ തോമസ് തളിയത്ത് എന്നിവരും നിര്‍മ്മാണ സഹായികളാണ്.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി