റോഷന്‍ ആന്‍ഡ്രൂസിന്റെ 'ആന്റപ്പന്‍'

സംവിധായകനായി നിരവധി മികച്ച സിനിമകള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച റോഷന്‍ ആന്‍ഡ്രൂസ് അഭിനയരംഗത്തേക്കും എത്തിയിരിക്കുകയാണ്. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരെ നായികയാക്കി ഒരുക്കുന്ന “പ്രതി പൂവന്‍കോഴി” യില്‍ സംവിധായകന്‍ മാത്രമല്ല വില്ലന്റെ റോളിലും കൂടി എത്തുകയാണ് റോഷന്‍ ആന്‍ഡ്രൂസ്.

മഞ്ജു നോക്കുന്ന ഒരു കണ്ണാടിയില്‍ തെളിഞ്ഞ് വന്ന ആന്റപ്പന്‍ എന്ന വില്ലന്‍, പ്രതി പൂവന്‍കോഴിയില്‍ റോഷന്‍ ആന്‍ഡ്രൂസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ശക്തമായ പ്രതിനായക വേഷത്തില്‍ ഞെട്ടിക്കാന്‍ തന്നെ ഒരുങ്ങുകയാണ് റോഷന്‍ ആന്‍ഡ്രൂസ്. അഭിനയത്തോട് ഇഷ്ടമുണ്ടെങ്കിലും അഭിനയിപ്പിക്കുന്ന സംവിധായകനാകാണ് തനിക്കിഷ്ടം എന്ന് പറയുന്ന സംവിധായകന്‍ വില്ലന്‍ വേഷത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങിയതും യാദൃശ്ചികമായാണ്.

“ആന്റപ്പന്‍” എന്ന വില്ലന്‍ വേഷം ചെയ്യാനായി പ്രമുഖ നടന്‍മാര്‍ ചോദിച്ച തുക താങ്ങാന്‍ വയ്യാത്തതുകൊണ്ടാണ് താന്‍ തന്നെ ആ വേഷം ഏറ്റെടുത്തതെന്ന് റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കിയിരുന്നു.

“ആക്ഷന്‍ ഹീറോ ബിജു”വില്‍ ഒരു വേഷം ചെയ്യാന്‍ നിവിന്‍ ഒരുപാട് നിര്‍ബന്ധിച്ചിരുന്നെങ്കിലും അന്ന് അത് ചെയ്യാന്‍ കഴിഞ്ഞില്ല. പ്രതി പൂവന്‍കോഴിയുടെ തിരക്കഥാകൃത്തായ ഉണ്ണി ആര്‍ ആണ് ഈ കഥാപാത്രം ചെയ്യാനായി തന്നോട് ആവശ്യപ്പെട്ടത്. വീട്ടിലും എല്ലാവരും പൂര്‍ണ പിന്തുണ നല്‍കി. തിരക്കഥാകൃത്ത് സഞ്ജയ്യും തന്നെ പ്രോത്സാഹിപ്പിച്ചു എന്ന് റോഷന്‍ ആന്‍ഡ്രൂസ് തുറന്നു പറഞ്ഞിരുന്നു.

No photo description available.

മാധുരി എന്ന സെയില്‍സ് ഗേള്‍ ആയാണ് മഞ്ജു ചിത്രത്തില്‍ വേഷമിടുന്നത്. കലിപ്പ് ലുക്കിലെത്തിയ മഞ്ജുവിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ട്രെയിലറും ആരാധകര്‍ ഏറ്റെടുത്തിരുന്നു. മാധുരിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. “ഹൗ ഓള്‍ഡ് ആര്‍ യു” വിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ്-മഞ്ജു വാര്യര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബര്‍ 20- ന് ചിത്രം റിലീസിനെത്തും.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്