റോഷന്‍ ആന്‍ഡ്രൂസ് ബോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നു. സൂപ്പര്‍ താരം ഷാഹിദ് കപൂര്‍ ആണ് റോഷന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തില്‍ നായകനായെത്തുക. ബോബി-സഞ്ജയ് ആണ് സിനിമയുടെ തിരക്കഥ. ഹിന്ദിയില്‍ സംഭാഷണമെഴുതുന്നത് ഹുസൈന്‍ ദലാല്‍.
ഇന്ത്യന്‍ സിനിമയിലെ പ്രതിഭകളാകും സിനിമയുടെ പിന്നിലും പ്രവര്‍ത്തിക്കുക. ഇന്ത്യയിലെ പ്രമുഖ നിര്‍മാതാക്കളിലൊരാളായ സിദ്ധാര്‍ഥ് റോയ് കപൂര്‍ ആണ് നിര്‍മാണം. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ ഈ മാസം ആരംഭിക്കും. മാര്‍ച്ച് മാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
കഴിഞ്ഞ പതിനേഴ് വര്‍ഷമായി പല തലങ്ങളിലുള്ള വ്യത്യസ്ത സിനിമകള്‍ മലയാളികള്‍ക്കു സമ്മാനിച്ച സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്. മുംബൈ പൊലീസ്, നോട്ട് ബുക്ക്, കായംകുളം കൊച്ചുണ്ണി, ഹൗ ഓള്‍ഡ് ആര്‍ യു തുടങ്ങി ഓരോ സിനിമയിലൂടെയും തന്റെ മുദ്ര പതിപ്പിച്ച സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്.
ഹൗ ഓള്‍ഡ് ആര്‍ യു സിനിമയുടെ തമിഴ് പതിപ്പായ 36 വയതിനിലൂടെ തമിഴിലും റോഷന്‍ ആന്‍ഡ്രൂസ് ശ്രദ്ധനേടിയിട്ടുണ്ട്. തന്റെ 47ാം വയസ്സില്‍ ബി ടൗണിലേക്ക് ചുവടുവയ്ക്കുന്ന റോഷന്‍ ആന്‍ഡ്രൂസിന് മലയാളി പ്രേക്ഷകരോട് പറയുന്നതിങ്ങനെ ”ഞാന്‍ ഹിറ്റുകളും ശരാശരി സിനിമകളും പരാജയപ്പെട്ട സിനിമകളും സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ വ്യത്യസ്തയാര്‍ന്ന സിനിമകള്‍ ഒരുക്കുന്നതിലും നിന്നും ഒരിക്കലും പിന്മാറിയിട്ടില്ല. എന്നെ സ്വീകരിച്ചതിലും പ്രചോദിപ്പിക്കുന്നതിലും നന്ദി. ഞാന്‍ തിരിച്ചുവരും.”