നമ്മുടെ അമ്മമാരും സഹോദരിമാരും പെണ്‍മക്കളുമൊക്കെ കണ്ടിരിക്കേണ്ട ഒരു സിനിമയാണ് 'പ്രതിപൂവന്‍കോഴി: റോഷന്‍ ആന്‍ഡ്രൂസ്

ഉണ്ണി ആറിന്റെ തിരക്കഥയില്‍ റോഷ്ന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന “പ്രതി പൂവന്‍കോഴി” എന്ന ചിത്രം ഡിസംബര്‍ 20ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ആന്റപ്പന്‍ എന്ന വില്ലന്‍ കഥാപാത്രമായി “പ്രതിപൂവന്‍കോഴി”യില്‍ റോഷന്‍ ആന്‍ഡ്രൂസും അഭിനയിക്കുന്നുണ്ട്.

“”നമ്മുടെ അമ്മമാരും സഹോദരിമാരും പെണ്‍മക്കളുമൊക്കെ കണ്ടിരിക്കേണ്ട ഒരു സിനിമയാണ് “പ്രതിപൂവന്‍കോഴി”. ജീവിതത്തില്‍ ഇത്തരം സംഭവങ്ങളിലൂടെ കടന്നുപോയിട്ടില്ലാത്ത സ്ത്രീകള്‍ ഉണ്ടാവില്ല. ഈ ചിത്രത്തിന്റെ എല്ലാ ക്രെഡിറ്റും ഉണ്ണി ആറിനാണ് കൊടുക്കേണ്ടത്, ഇത്തരമൊരു കഥ ആലോചിച്ച് അത് പറയാന്‍ കാണിച്ച ആ മനസ്സിനാണ് ക്രെഡിറ്റ്.

ഉണ്ണിയുടെ തിരക്കഥയെ ഞാനൊരു സിനിമയാക്കി എന്നേയുള്ളൂ. ഇന്ത്യ മുഴുവന്‍ ഇത്തരം പ്രശ്‌നങ്ങള്‍ കത്തികൊണ്ടിരിക്കുന്ന സമയത്ത്, ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ സിനിമയുടെ വിഷയത്തിന് പ്രാധാന്യമേറുന്നുണ്ട്,”” ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളവുമായുള്ള അഭിമുഖത്തില്‍ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മാണം. അനുശ്രീ, അലന്‍സിയര്‍, ഷൈജു കുറുപ്പ്, ഗ്രേസ് ആന്റണി എന്നിവരാണ് മറ്റു താരങ്ങള്‍.

Latest Stories

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി