'പോപ് എന്ന ലക്ഷ്യത്തിലേക്ക് വിന്‍സെന്റ്'; റോഷന്‍ ബഷീറിന്റെ വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ് ഒ.ടി.ടി റിലീസായി

റോഷന്‍ ബഷീര്‍ നായകനായെത്തുന്ന ‘വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ്’ എന്ന ചിത്രം റിലീസായി. സിനിയ, ഹൈ ഹോപ്‌സ് ഉള്‍പ്പടെ പ്രമുഖ 9 ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ചിത്രം റിലീസായത്. ബിജോയ് പി.ഐ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്റ്റൈലിഷ് ഗെറ്റപ്പിലാണ് വിന്‍സെന്റ് എന്ന ടൈറ്റില്‍ റോള്‍ റോഷന്‍ അവതരിപ്പിക്കുന്നത്.

വിന്‍സെന്റ് എന്ന ഹിറ്റ്മാന്‍ തന്റെ ജീവിതത്തിലെ നിര്‍ണായകമായ ഒരു യാത്രവേളയില്‍ കണ്ടുമുട്ടുന്ന ഹോജ എന്ന ടാക്സി ഡ്രൈവറുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുക. ”പോപ്പ്” എന്ന ലക്ഷ്യത്തിലേക്ക് എത്തിയ വിന്‍സെന്റ്, ആ രഹസ്യത്തിന്റെ ചുരുളുകള്‍ അഴിക്കുന്നു.

വിന്‍സെന്റ്, ഹോജ, പോപ്പ് എന്നീ മൂന്ന് കഥാപാത്രങ്ങള്‍ എത്തുന്ന വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ് എന്ന ചിത്രം മറ്റു ചിത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്ത പുലര്‍ത്തുന്നു. പുതുമുഖം റിയാസ് അബ്ദുല്‍ റഹിം ടാക്സി ഡ്രൈവറായ ഹോജയെ അവതരിപ്പിക്കുന്നു. അഖില്‍ ഗീതാനന്ദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

സഞ്ജീവ് കൃഷ്ണന്‍ പശ്ചാത്തല സംഗീതവും കിരണ്‍ വിജയ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. വാണിമഹല്‍ ക്രീയേഷന്സ് ആണ് നിര്‍മ്മാണം. കുരിശുമല, ആരുവാമൊഴി, തിരുവനന്തപുരം എന്നീ ലൊക്കേഷനുകളില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ വിന്‍സെന്റ് ആന്‍ഡ് വാര്‍ത്ത പ്രചാരണം: പി ശിവപ്രസാദ്.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ