'പരാശക്തി' ആര്‍ക്ക്? കൊടുമ്പിരി കൊണ്ട് ടൈറ്റില്‍ വിവാദം; ജയം ശിവകാര്‍ത്തികേയനോ വിജയ് ആന്റണിക്കോ?

തമിഴകത്ത് കൊടുമ്പിരി കൊണ്ട് ടൈറ്റില്‍ വിവാദം. ‘ആദിപരാശക്തി’ എന്ന ടൈറ്റിലിനെ ചൊല്ലിയാണ് വിവാദങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ശിവകാര്‍ത്തികേയനെ നായകനാക്കി സുധ കൊങ്കര ഒരുക്കുന്ന ആദിപരാശക്തി എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടത്. പിന്നാലെ വിജയ് ആന്റണി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കത്താണ് ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുന്നത്.

വിജയ് ആന്റണി നിര്‍മ്മിക്കുന്ന, അരുണ്‍ പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ശക്തി തിരുമകന്‍’. ഈ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ പേരാണ് ‘പരാശക്തി’. 2024 ജൂലായ് 22ന് പരാശക്തി എന്ന പേര് സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ താന്‍ രജിസ്റ്റര്‍ ചെയ്തിരുന്നു എന്ന് തെളിയിക്കുന്ന രേഖയാണ് വിജയ് ആന്റണി പുറത്തുവിട്ടത്.

എന്നാല്‍ ഇതിന് പിന്നാലെ പരാശക്തി എന്ന പേര് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ രേഖ ശിവകാര്‍ത്തികേയന്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് ആകാശ് ഭാസ്‌കരനും പുറത്തുവിട്ടു. ഈ ചിത്രത്തിന്റെയും, തെലുങ്ക് മൊഴിമാറ്റ പതിപ്പിന്റേയും പേര് പരാശക്തി എന്നാണെന്ന് വ്യക്തമാക്കുന്ന രേഖയാണ് ആകാശ് ഭാസ്‌കരന്‍ പുറത്തുവിട്ടത്.

ഈ മാസം 11ന് ആണ് കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന തീയതി. ഇരുചിത്രങ്ങളുടെയും നിര്‍മ്മാതാക്കള്‍ കൂടിക്കാഴ്ച നടത്തി പ്രശ്‌ന പരിഹാരം ഉടന്‍ നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, എവിഎം പ്രൊഡക്ഷന്‍ നിര്‍മ്മിച്ച് ശിവാജി ഗണേശന്‍ നായകനായെത്തിയ ചിത്രമാണ് പരാശക്തി. എന്നാല്‍ ഈ പേര് ഉപയോഗിച്ചതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ല എന്ന് എവിഎം അറിയിച്ചിട്ടുണ്ട്.

Latest Stories

മാപ്പ് പറയില്ല, നിലപാട് തിരുത്തുന്നുമില്ല, വിട്ടുവീഴ്ചയില്ലാതെ മുരളി ഗോപി; അന്നും ഇന്നും മീശ പിരിച്ച് വിജയ്, ഖേദത്തില്‍ മുങ്ങി മോഹന്‍ലാലും പൃഥ്വിരാജും

വീണ്ടും മോദിയെ പുകഴ്ത്തി തരൂർ; 'വാക്സിൻ നയം ഇന്ത്യയെ ലോകനേതൃ പദവിയിലേക്ക് ഉയർത്തി', കേന്ദ്രസർക്കാരിനെ പ്രശംസിച്ച് ലേഖനം

CSK UPDATES: ലേലം കഴിഞ്ഞപ്പോൾ ഞാൻ പ്രതീക്ഷിച്ചതിന്റെ വിപരീതമാണ് ഇപ്പോൾ നടക്കുന്നത്, സഹതാരത്തെ കുറ്റപ്പെടുത്തി ഋതുരാജ് ഗെയ്ക്വാദ്; തോൽവിക്ക് പ്രധാന കാരണമായി പറയുന്നത് ആ കാര്യം

എംഡിഎംഎയുമായി എത്തിയ സിനിമ അസിസ്റ്റന്റ് ഡയറക്ടറെ ഓടിച്ചിട്ട് പിടികൂടി പൊലീസ്

IPL 2025: എന്തുകൊണ്ട് ധോണി വൈകി ബാറ്റ് ചെയ്യുന്നത്, ആ കാരണം മനസിലാക്കി അയാളെ ട്രോളുക: സ്റ്റീഫൻ ഫ്ലെമിംഗ്

റീ എഡിറ്റഡ് എമ്പുരാന്‍ ഇന്ന് തിയേറ്ററുകളില്‍; ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന സീന്‍ കട്ട് ചെയ്യും, വില്ലന്റെ പേരും മാറും

IPL 2025: മത്സരത്തിന്റെ പകുതി ആയപ്പോൾ തോറ്റെന്ന് കരുതി, അവസാനം രക്ഷകനായത് അവന്മാരാണ്: റിയാൻ പരാഗ്

'ആണവ കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ഇറാനെ ബോംബിട്ട് തകർത്തുകളയും'; ഭീഷണി മുഴക്കി ട്രംപ്

IPL 2025: നിതീഷ് അല്ലായിരുന്നു അവനായിരുന്നു മാൻ ഓഫ് ദി മാച്ച് അവാർഡ് കൊടുക്കേണ്ടത്, ആ മികവിന്....; തുറന്നടിച്ച് സുരേഷ് റെയ്ന

ഭൂനികുതിയും കോടതി ഫീസുകളും അടക്കമുള്ളവ വർധിക്കും; ബജറ്റിൽ പ്രഖ്യാപിച്ച നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ