തൊണ്ണൂറ്റിയഞ്ചാമത് ഓസ്‌കര്‍ അവാര്‍ഡിനുള്ള ചുരുക്കപ്പട്ടികയിലിടം നേടി ഇന്ത്യയില്‍ നിന്നുള്ള അഞ്ച് സിനിമകള്‍. ആര്‍ആര്‍ആര്‍, ദ് കശ്മീര്‍ ഫയല്‍സ്, കന്താര, ഗംഗുഭായ് കത്തിയാവാഡി, വിക്രാന്ത് റോണ എന്നിവയാണ് ആ ചിത്രങ്ങള്‍.
301 സിനിമകള്‍ക്കൊപ്പം ആണ് ഓസ്‌കറിനായി ഇത്തവണ ഇന്ത്യന്‍ സിനിമകള്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്. അവസാന നോമിനേഷനുകള്‍ ജനുവരി 24നാണ് പ്രഖ്യാപിക്കുന്നത്. ഋഷഭ് ഷെട്ടിയുടെ ‘കാന്താര’ മികച്ച ചിത്രം, മികച്ച നടന്‍ എന്നീ വിഭാഗങ്ങളില്‍ ആണ് മത്സരിക്കുന്നത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഋഷഭ് ഷെട്ടി സ്വന്തം സംവിധാനത്തില്‍ നായകനായ ‘കാന്താര’ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, ഭാഷകളിലും മൊഴി മാറ്റി പ്രദര്‍ശനത്തിന് എത്തിയിരുന്നു. വ്യത്യസ്തമായ ആഖ്യാനവുമായി എത്തിയ ചിത്രം തരക്കേടില്ലാത്ത പ്രകടനം തന്നെ ബോക്‌സ് ഓഫീസിലും കാഴ്ചവച്ചിരുന്നു.
. മിഥുന്‍ ചക്രവര്‍ത്തി, അനുപം ഖേര്‍, ദര്‍ശന്‍ കുമാര്‍, പല്ലവി ജോഷി, ചിന്മയി മാണ്ട്‌ലേകര്‍, പുനീത് ഇസ്സര്‍, പ്രകാശ് ബേലവാടി, അതുല്‍ ശ്രീവാസ്തവ, മൃണാല്‍ കുല്‍ക്കര്‍ണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.