ജോണ്‍ പോളിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലുള്ള തിരക്കഥാകൃത്ത് ജോണ്‍ പോളിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും രണ്ട് ലക്ഷം രൂപ അനുവദിച്ചു.
എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജോണ്‍ പോളിന് വേണ്ടി സഹായം അഭ്യര്‍ഥിച്ച് സുഹൃത്തുക്കള്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.

പ്രൊഫ. എം.കെ. സാനു, പ്രൊഫ. എം. തോമസ് മാത്യൂ, ഫാ. തോമസ് പുതുശ്ശേരി, എം. മോഹന്‍, സി.ഐ.സി.സി. ജയചന്ദ്രന്‍, പി. രാമചന്ദ്രന്‍, അഡ്വ. മനു റോയ്, സി.ജി രാജഗോപാല്‍, ജോണ്‍സണ്‍ സി. എബ്രഹാം തുടങ്ങിയവരാണ് സഹായം അഭ്യര്‍ഥിച്ച് രംഗത്തെത്തിയത്. രണ്ടു മാസത്തോളമായി ജോണ്‍ പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ജോണ്‍ പോളിന് സഹായം നല്‍കാനാകുന്നവര്‍ മകളുടെ ഭര്‍ത്താവ് ജിജി അബ്രഹാമിന്റെ അക്കൗണ്ടിലേക്ക് സഹായം അയയ്ക്കണമെന്ന് സുഹൃത്തുക്കള്‍ അഭ്യര്‍ഥിച്ചിരുന്നു.

ജിബി അബ്രഹാമിന്റെ എസ്.ബി.ഐ. കാക്കൂര്‍ ബ്രാഞ്ചിലെ അക്കൗണ്ടിലേക്കും പണം അയക്കാം.അക്കൗണ്ട് നമ്പര്‍: 67258022274. ഐ.എഫ്.എസ്.സി: SBIN 0070543. 9446610002 എന്ന നമ്പറിലേക്ക് ഗൂഗിള്‍ പേ ആയും സഹായങ്ങള്‍ നല്‍കാം.

Latest Stories

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ