പ്രേംനസീര്‍ കോണ്‍ഗ്രസില്‍ പോയത് കൊണ്ടാണ് പരാജയപ്പെട്ടത്, ബി.ജെ.പിയിലായിരുന്നെങ്കില്‍ മുഖ്യമന്ത്രി ആയേനെ: ആര്‍.എസ്.എസ് മുന്‍ പ്രചാരക്

നടന്‍ പ്രേംനസീര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നെങ്കില്‍ മുഖ്യമന്ത്രിയാകുമായിരുന്നുവെന്ന് ആര്‍എസ്എസ് മുന്‍ പ്രചാരക് പി പുരുഷോത്തമന്‍. പ്രേംനസീര്‍ കോണ്‍ഗ്രസില്‍ പോയതുകൊണ്ടാണ് പരാജയപ്പെട്ടതെന്നും റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പുരുഷോത്തമന്‍ അഭിപ്രായപ്പെട്ടു.

സുരേഷ് ഗോപി കോര്‍കമ്മിറ്റിയില്‍ വരുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഘടനാ കാര്യങ്ങള്‍ അറിയില്ലെന്ന് സുരേഷ് ഗോപി എവിടെയും പറഞ്ഞതായി തനിക്ക് അറിവില്ല. സുരേഷ് ഗോപിയെകുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാമല്ലോയെന്നും പുരുഷോത്തമന്‍ പറഞ്ഞു

Read more

എംജിആറും എന്‍ടി രാമറാവുവും മുഖ്യമന്ത്രിയായിരുന്നില്ലേ, ജയലളിത രാഷ്ട്രീയത്തിലേക്ക് വന്നില്ലേ. പ്രേംനസീര്‍ കോണ്‍ഗ്രസില്‍ പോയത് കൊണ്ടാണ് പരാജയപ്പെട്ടത്. ബിജെപിയില്‍ വരണമായിരുന്നു.’ പുരുഷേത്താമന്‍ കൂട്ടിച്ചേര്‍ത്തു.