യോഗ ചെയ്യുന്നതിനിടെ തിരമാലയില്‍പ്പെട്ട് 24 വയസുകാരിയായ നടിക്ക് ദാരുണാന്ത്യം. റഷ്യന്‍ നടി കാമില ബെല്‍യാത്സ്കയ ആണ് മരിച്ചത്. തായ്ലന്ഡിലെ കോ സാമുയി ദ്വീപില്‍ യോഗ ചെയ്യുന്നതിനിടെയാണ് നടി തിരമാലയില്‍പ്പെട്ടത്. കാമുകനൊപ്പം അവധിക്കാലം ആഘോഷിക്കാനായാണ് നടി ദ്വീപില്‍ എത്തിയത്.
കൂറ്റന്‍ തിരമാലയില്‍പ്പെട്ട് കടലില്‍ വീണ കാമിലയെ കൂടെയുണ്ടായിരുന്നയാള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 15 മിനിറ്റിനുള്ളില്‍ രക്ഷാപ്രവര്‍ത്തകരെത്തി തിരച്ചില്‍ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം കണ്ടെത്താനായില്ല.
പിന്നീട് നാല് കിലോമീറ്റര്‍ അകലെ നിന്ന് മൃതദേഹം കണ്ടെടുത്തു. നേരത്തേയും തായ്ലന്ഡ് സന്ദര്‍ശിച്ചിരുന്ന കാമിലയുടെ ഇഷ്ടസ്ഥലമായിരുന്നു ഈ ദ്വീപ്. ഇതേ പാറക്കെട്ടില്‍ ഇരുന്ന് യോഗ ചെയ്യുന്ന ചിത്രം നടി മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.