അവഞ്ചേഴ്‌സിനെയും തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനെയും പിന്നിലാക്കി സാഹോ; ആദ്യദിന കളക്ഷന്‍ ഇങ്ങനെ

പ്രഭാസിന്റെ “സാഹോ” ഏറ്റെടുത്ത് ആരാധകര്‍. മികച്ച പ്രതികരണങ്ങളുമായി തീയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ് ചിത്രം. 68 കോടി രൂപയാണ് ആദ്യ ദിനത്തില്‍ സാഹോ നേടിയിരിക്കുന്നത്. ഇതോടെ “അവഞ്ചേര്‍സി”ന്റെയും “തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനി”ന്റെയും ആദ്യ ദിന കളക്ഷന്‍ റെക്കോര്‍ഡുകളാണ് സാഹോ തകര്‍ത്തിരിക്കുന്നത്. ഗംഭീര തുടക്കം തന്നെയാണ് ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്.

ബോളിവുഡ് താരം ശ്രദ്ധ കപൂര്‍ നായികയായെത്തിയ ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലായാണ് റിലീസ് ചെയ്തത്. സുജീത്ത് സംവിധാനം ചെയ്ത ചിത്രംയുവി ക്രിയേഷന്‍സിന്റെ ബാനറിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് കലാസംവിധായകന്‍.

ഗിബ്രാന്‍ പശ്ചാത്തലസംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍. മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്. ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, ലാല്‍, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

Latest Stories

'ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്ന കൊണ്ടാണ് പ്രതിപക്ഷ നേതാവിനെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയത്'; ചാണ്ടി ഉമ്മൻ

MI VS RR: ഞങ്ങൾ തോൽക്കാൻ കാരണം അവന്മാരാണ്, അവരുടെ പ്രകടനം ഞങ്ങളുടെ പദ്ധതികളെ തകിടം മറിച്ചു: റിയാൻ പരാഗ്

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗിരിജ വ്യാസ് അന്തരിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്നു

സിനിമാ- സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

വിഴിഞ്ഞം ഇന്ത്യക്ക് ലോകത്തിലേക്കും ലോകത്തിന് ഇന്ത്യയിലേക്കും തുറന്നുകിട്ടുന്ന പുതിയ പ്രവേശന കവാടം; വികസനക്കുതിപ്പിന് ചാലകശക്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി

MI VS RR: ഓറഞ്ച് ക്യാപിന് വേണ്ടി കൊച്ചുപിള്ളേർ കളിക്കട്ടെ, എന്റെ ലക്ഷ്യം ആ ഒറ്റ കാര്യത്തിലാണ്: രോഹിത് ശർമ്മ

മംഗളൂരുവില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം; ബജ്‌റംഗ്ദള്‍ നേതാവിനെ നഗരമധ്യത്തില്‍ വെട്ടിക്കൊന്നു; കടുത്ത നിയന്ത്രണങ്ങളുമായി പൊലീസ്

MI VS RR: ഫോം ആയാൽ എന്നെ പിടിച്ചാൽ കിട്ടില്ല മക്കളെ; ഐപിഎലിൽ വീണ്ടും ചരിത്ര നേട്ടം സ്വന്തമാക്കി രോഹിത് ശർമ്മ; വിരമിക്കൽ തീരുമാനം പിൻവലിക്കണം എന്ന് ആരാധകർ

MI VS RR: ഈ മുംബൈയെ ജയിക്കാൻ ഇനി ആർക്ക് പറ്റും, വൈഭവിന്റെയും ജയ്‌സ്വാളിന്റെയും അടക്കം വമ്പൊടിച്ച് ഹാർദിക്കും പിള്ളേരും; പ്ലാനിങ്ങുകൾ കണ്ട് ഞെട്ടി രാജസ്ഥാൻ

IPL 2025: മുംബൈക്ക് ഏത് ടൈമർ, സമയം കഴിഞ്ഞാലും ഞങ്ങൾക്ക് കിട്ടും ആനുകൂല്യം; രോഹിത് ഉൾപ്പെട്ട ഡിആർഎസ് വിവാദത്തിൽ