അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളും വിഷ്വല്‍സും നിറഞ്ഞ മാസ് ചിത്രം; 'സാഹോ' യുഎഇ റിവ്യൂ

ബാഹുബലിയ്ക്ക് ശേഷമുള്ള പ്രഭാസ് ചിത്രം “സാഹോ”യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സാഹോ ഒരു ആക്ഷന്‍ പാക്ക്ഡ് മാസ് എന്റര്‍ടെയ്നറായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറും ഇത് വ്യക്തമാക്കുന്നതായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ യുഎഇ യില്‍ നിന്നുള്ള റിവ്യൂവാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്.

സാഹോ കണ്ടതിനു ശേഷമുള്ള യുഎഇ സെന്‍സര്‍ ബോര്‍ഡ് മെംബറും സിനിമാ നിരൂപകനുമായ ഉമൈര്‍ സന്ദു ട്വീറ്റുകളാണ് ആരാധകരെ ത്രസിപ്പിച്ചിരിക്കുന്നത്. അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളും വിഷ്വല്‍സും നിറഞ്ഞ മാസ് ചിത്രമാണ് സാഹോ എന്നാണ് ഉമൈര്‍ സന്ദു പറയുന്നത്. ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രത്യേകതയെന്നും അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളും വിഷ്വല്‍സും നിറഞ്ഞ മാസ് മസാല ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ തീര്‍ച്ചയായും സാഹോ ഇഷ്ടപ്പെടുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. നാല് സ്റ്റാറാണ് ചിത്രത്തിന് ഉമൈര്‍ സന്ദു നല്‍കിയിരിക്കുന്നത്.

https://twitter.com/UmairFilms/status/1166287131234492416

https://twitter.com/UmairFilms/status/1165924570370646017

https://twitter.com/UmairFilms/status/1165926645007626240

ഇന്ത്യയൊട്ടാകെയുള്ള പ്രഭാസ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം ഈ മാസം 30 നാണ് തീയറ്ററുകളില്‍ എത്തുന്നത്. ബാഹുബലിയെ വെല്ലുന്ന പ്രകടനം തന്നെയാണ് സാഹോയിലൂടെ പ്രഭാസ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ് ചിത്രത്തിന്റെ സംവിധാനം. ശ്രദ്ധ കപൂറാണ് നായിക. പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് കലാസംവിധായകന്‍.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ