'എന്റെ വീട്ടിലും ഇതേ അവസ്ഥയാണ്, നിമിഷയുടെ സ്ഥാനത്ത് ഞാനും'; ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ കണ്ട ശേഷം സാബുമോന്‍

സുരാജ് വെഞ്ഞാറമ്മൂടും നിമഷ സജയനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ “ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍” മലയാളി പ്രേക്ഷകരുടെ പതിവ് സിനിമാക്കാഴ്ചകളെ പൊളിച്ചെഴുതി രണ്ടാം വാരത്തിലേക്ക് കുതിക്കുകയാണ്. ജിയോ ബേബി ഒരുക്കിയ ചിത്രം കൈയടികള്‍ നേടുകയാണ്.

ചിത്രത്തെ കുറിച്ചുള്ള റിവ്യു പോസ്റ്റുകളും അനാലിസിസ് പോസ്റ്റുകളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സിനിമ കണ്ട് നടനും അവതാരകനുമായ സാബുമോന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വാക്കുകളാണ് വൈറലായത്. തന്റെ വീട്ടിലും ഇതേ അവസ്ഥ, എന്നാല്‍ ഒരു വ്യത്യാസം ഉണ്ടെന്നുമാണ് സാബുമോന്‍ കുറിച്ചിരിക്കുന്നത്.

“”ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സിനിമ കണ്ടു, എന്റെ വീട്ടിലും ഇതേ അവസ്ഥ ആണ്, നിമിഷയുടെ സ്ഥാനത്തു ഞാനും എതിര്‍ഭാഗത്ത് സ്‌നേഹ ഭാസ്‌ക്കരന്‍ എന്ന ഈ മൂരാച്ചിയും ആണ് എന്ന ഒരു വ്യത്യാസമേ ഉള്ളൂ”” എന്നാണ് സാബുമോന്റെ കുറിപ്പ്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ദമ്പതികളായി എത്തിയ ചിത്രമാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. വിവാഹ ശേഷം അടുക്കളയും പാചകവുമായി മാത്രം ഒതുങ്ങിപ്പോകുന്ന ഒരുകൂട്ടം സ്ത്രീജനങ്ങളുടെ ആത്മസംഘര്‍ഷങ്ങളുടെ കഥയാണ് ചിത്രം പറഞ്ഞത്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ