പുരസ്‌കാരത്തിളക്കത്തില്‍ സച്ചി; അയ്യപ്പനും കോശിയും സ്വന്തമാക്കിയത് നാല് പുരസ്‌കാരങ്ങള്‍

ദേശീയ ചലച്ചിത്ര പ്രഖ്യാപനത്തില്‍ മലയാളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് അന്തരിച്ച സംവിധായകന്‍ സച്ചിയും അദ്ദേഹത്തിന്റെ അയ്യപ്പനും കോശിയും എന്ന സിനിമയും. മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് സച്ചി അര്‍ഹനായപ്പോള്‍ അദ്ദേഹത്തിന്റെ ചിത്രം അയ്യപ്പനും കോശിയും മികച്ച സംവിധായകനടക്കം നാല് പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്.

മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫര്‍ മാഫിയ ശശി, മികച്ച പിന്നണി ഗായിക നഞ്ചമ്മ, മികച്ച സഹനടന്‍ ബിജുമേനോന്‍ എന്നിങ്ങനെയാണ് അയ്യപ്പനും കോശിയും സ്വന്തമാക്കിയ അവാര്‍ഡുകള്‍.

2020ല്‍ പുറത്തിറങ്ങിയ ‘അയ്യപ്പനും കോശി’യും ഇരുകൈകളും നീട്ടി ആരാധകര്‍ സ്വീകരിച്ചു. എന്നാല്‍ സിനിമയുടെ വിജയത്തിന്റെ ആരവങ്ങള്‍ അവസാനിക്കും മുന്‍പേ 2020ല്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് സച്ചി സിനിമ ലോകത്ത് നിന്നും നിന്നും എന്നന്നേക്കുമായി പടിയിറങ്ങിയത്. 2021 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിലും സച്ചിയെയും അയ്യപ്പനും കോശിയെയും തേടി അംഗീകാര എത്തിയിരുന്നു.

Latest Stories

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍