വിവാഹമോചനം സിനിമാക്കാരുടെ കുത്തകയല്ല, കല്യാണം പിരിയുമ്പോള്‍ എന്തുകൊണ്ടു പെണ്ണുങ്ങള്‍ മാത്രം മോശക്കാരാകുന്നു?: സാധിക വേണുഗോപാല്‍

ടെലിവിഷന്‍ അവതാരകയും നടിയുമായ പേളി മാണിയും നടന്‍ ശ്രീനിഷ് അരവിന്ദിന്റെയും വിവാഹം കഴിഞ്ഞ ആഴ്ചയാണ് കഴിഞ്ഞത്. ഇതിന്റെ വാര്‍ത്തകള്‍ക്ക് താഴെ ആശംസകളുമായി എത്തിയവര്‍ക്ക് പുറമേ ഒരു വിഭാഗം മോസം കമന്റുകളുമായി എത്തിയിരുന്നു. ഇനി ഇതും പിരിയും, എന്തിനാ ആ ചെക്കന്റെ ജീവിതം നശിപ്പിക്കുന്നെ? കല്യാണം വേണ്ടായിരുന്നു നാളെ പിരിയാനല്ലേ തുടങ്ങിയ നിരവധി കമന്റുകളാണ് ഒരു വിഭാഗം തൊടുത്തുവിട്ടത്. ഇപ്പോഴിതാ ഇതിനെതിരെ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി സാധിക വേണുഗോപാല്‍. വിവാഹമോചനം സിനിമാക്കാരുടെ കുത്തകയല്ലെന്ന് താരം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

“കലാകാരികള്‍ കല്യാണം പിരിയുമ്പോള്‍ എന്തുകൊണ്ടു പെണ്ണുങ്ങള്‍ മാത്രം മോശക്കാരും ചെക്കനും വീട്ടുകാരും ക്രൂശിക്കപ്പെട്ടവരും ആകുന്നു? ( ഉയ്യോ മറന്നു കലാകാരികള്‍ക്ക് നിങ്ങളുടെ കണ്ണില്‍ വ്യപിചാരമാണല്ലോ തൊഴില്‍ അല്ലെ? ) കലാകാരികളല്ലാത്ത പെണ്മക്കള്‍ കല്യാണത്തിന് ശേഷം വിഷമിക്കുമ്പോള്‍ അച്ഛനും അമ്മയും കുടുംബക്കാരും പറയും ഉയ്യോ എന്റെ മോള് ആ വീട്ടില്‍ ഒരുപാട് സഹിക്കുന്നു എന്ന്. അപ്പോ എന്താ ഇതൊന്നും ഈ കലാകാരികള്‍ക്കു ബാധകമല്ലേ?” സാധിക തന്റെ കുറിപ്പില്‍ ചോദിക്കുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം…

ഈ ഡിവോഴ്‌സ് എന്ന് പറയുന്നത് കലാകാരിയുടെ കുത്തകാവകാശം ഒന്നുമല്ല. സിനിമയിലോ സീരിയലിലോ അഭിനയിച്ചെന്നു കരുതി അവര്‍ മനുഷ്യര്‍ അല്ലാതാകുന്നതും ഇല്ല്യ. ഒരുമിച്ചു മുന്നോട്ടു ജീവിതം കൊണ്ടുപോകാന്‍ ആകുന്നില്ല എന്ന് മനസ്സിലാക്കുമ്പോള്‍ വിവേകത്തോടെ എടുക്കുന്ന ഒരു തീരുമാനം അത്രയേ ഉള്ളു. (കൂടെ കിടക്കുന്നവര്‍ക്കേ രാപ്പനി അറിയാനൊക്കൂ ). ദിവസവും ഒരുപാട് വേര്പിരിയലുകള്‍ കേരളത്തില്‍ നടക്കുന്നുണ്ട് അതില്‍ വിരലില്‍ എണ്ണാവുന്നതു മാത്രമാണ് സിനിമയില്‍ ഉണ്ടാകുന്നതു പിന്നെ അവരെ എല്ലാവരും അറിയുന്നതുകൊണ്ടു അത് വൈറല്‍ ആകുന്നു എല്ലാരും അറിയുന്നു വാര്‍ത്തയാകുന്നു ചര്‍ച്ചയാകുന്നു എന്ന് മാത്രം. അല്ലാതെ വിവാഹമോചനം സിനിമാക്കാരുടെ കുത്തകയല്ല.

ഞാന്‍ ഇത് ഇപ്പോള്‍ പറയാന്‍ കാരണം കഴിഞ്ഞ ദിവസം പേര്‍ളിയുടെ കല്യാണം കഴിഞ്ഞപ്പോ അവരെ ആശിര്‍വദിക്കുന്നതിനു പകരം ശപിക്കുന്നതും കുറ്റപ്പെടുത്തുന്നതു കാണാന്‍ ഇടയായി,( ഇനിയിതും പിരിയും, എന്തിനാ ആ ചെക്കന്റെ ജീവിതം നശിപ്പിക്കുന്നെ? കല്യാണം വേണ്ടായിരുന്നു നാളെ പിരിയാനല്ലേ എന്നിങ്ങനെ ) ഈ കലാകാരികള്‍ കല്യാണം പിരിയുമ്പോള്‍ എന്തുകൊണ്ടു പെണ്ണുങ്ങള്‍ മാത്രം മോശക്കാരും ചെക്കനും വീട്ടുകാരും ക്രൂശിക്കപ്പെട്ടവരും ആകുന്നു? ( ഉയ്യോ മറന്നു കലാകാരികള്‍ക്ക് നിങ്ങളുടെ കണ്ണില്‍ വ്യപിചാരമാണല്ലോ തൊഴില്‍ അല്ലെ? ) കലാകാരികളല്ലാത്ത പെണ്മക്കള്‍ കല്യാണത്തിന് ശേഷം വിഷമിക്കുമ്പോള്‍ അച്ഛനും അമ്മയും കുടുംബക്കാരും പറയും ഉയ്യോ എന്റെ മോള് ആ വീട്ടില്‍ ഒരുപാട് സഹിക്കുന്നു എന്ന്… അപ്പൊ എന്താ ഇതൊന്നും ഈ കലാകാരികള്‍ക്കു ബാധകമല്ലേ? ഉയ്യോ നാട്ടുകാരെന്തു വിചാരിക്കും എന്നോര്‍ത്ത് അനാവശ്യമായി സഹിക്കാനും ക്ഷമിക്കാനും വിഷമിക്കാനും ഇന്നത്തെ പെണ്ണ് തയ്യാറാവില്ല അത് അവളുടെ അഹങ്കാരം അല്ല മറിച്ചു സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം ആണ്. ഒരു പെണ്ണിനേയും അവളുടെ സ്വഭാവത്തെയും, ജീവിതത്തെയും അവള്‍ ചെയ്യുന്ന തൊഴിലോ, അവള്‍ ധരിക്കുന്ന വസ്ത്രത്തിന്റെയോ അവള്‍ സംസാരിക്കുന്ന ഭാഷയുടെയോ തുലാസില്‍ തൂക്കി അളക്കരുത്. പെണ്ണിന്റെ മനസിന് അതിനേക്കാള്‍ കരുത്തുണ്ട് അവളുടെ തീരുമാനങ്ങള്‍ക്കും. ഒരുപെണ്ണും തമാശക്ക് അവളുടെ ജീവിതം ഇല്ലാതാക്കാറില്ല. അവള്‍ക്കാവശ്യം അവളെ ഒപ്പം നിര്‍ത്തുന്ന ചേര്‍ത്തുപിടിക്കുന്ന ഒരു കൂട്ടുകാരനെയാണ് അല്ലാതെ അടിമയായി കാണുന്ന രാജാവിനെയല്ല. വിവാഹജീവിതത്തില്‍ ആണിനും പെണ്ണിനും തുല്യ പങ്കാണുള്ളത്. മിക്ക വിവാഹ മോചനങ്ങളും ക്ഷമയുടെയും സഹനത്തിന്റെയും അവസാനത്തെ തീരുമാനം ആണ്.

“വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം കുട്ടിശ്ശങ്കരനോട് പ്രേമം” തോന്നാന്‍ ജീവിതം സിനിമയല്ല.  ഒരു വീട്ടില്‍ രണ്ടു മുറിയില്‍ കഴിഞ്ഞു നാട്ടുകാരെയും കൂട്ടുകാരെയും വീട്ടുകാരെയും സ്വന്തം മനഃസാക്ഷിയെയും പറ്റിക്കുന്നതിനേക്കാള്‍ നല്ലതു അന്തസ്സായി പിരിയുന്നത് തന്നെയാണ്. (എന്റെ മാത്രം ചിന്തയാവാം) പരസ്പരം സ്‌നേഹിച്ചു, വിശ്വസിച്ചു മനസ്സിലാക്കി, ബഹുമാനിച്ചു, വഴക്കിട്ടു, ഒന്നായി, ഒരു കൈത്താങ്ങായി കരുതലോടെ മുന്നോട്ടു പോകാന്‍ കഴിഞ്ഞാല്‍ ദാമ്പത്യ ജീവിതത്തെക്കാള്‍ മനോഹരമായി മറ്റൊരു ബന്ധവുമില്ല ജീവിതത്തില്‍. (എന്റെ അച്ഛനും അമ്മയും ആണ് എന്റെ ഉദാഹരണം എനിക്കതിനു പറ്റാത്തത് എന്റെ തെറ്റാകാം, ശെരിയാകാം. എന്നാല്‍ എന്റെ തീരുമാനം എന്റെ ശെരിയാണ് അത് എന്റെ മാത്രം തീരുമാനവും ആണ് കാരണം എന്റെ ജീവിതം ജീവിക്കുന്നത് ഞാന്‍ ആണ് )ആരും പിരിയാനായി ഒന്നിക്കുന്നില്ല സാഹചര്യങ്ങള്‍, പെരുമാറുന്ന രീതികള്‍ എല്ലാം ആണ് ജീവിതം തീരുമാനിക്കുന്നത്. ആളുകളെ സ്വയം വിലയിരുത്താതെ മറ്റുള്ളവരുടെ ഭാഗം നിന്നുകൂടെ ചിന്തിച്ചു വിലയിരുത്തൂ.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം