സാന്‍ കൈലാസ്
ബോള്‍ഡായ കഥാപാത്രങ്ങള്‍ക്ക് പുതിയ മാനം നല്കിയ അഭിനേത്രിയാണ് ഷീലു എബ്രഹാം. പുതിയ നിയമത്തിലെ ജീനഭായ് ഐപിഎസ് പോലുള്ള കരുത്തുറ്റ വേഷങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ നടി. ജയറാമിന്റെ ആടുപുലിയാട്ടം, പട്ടാഭിരാമന്, ദിലീപ് ചിത്രം ശുഭരാത്രി എന്നിങ്ങനെ വിജയ ചിത്രങ്ങളുടെ ഭാഗമായി വലുതും ചെറുതുമായ വേഷങ്ങളിലൂടെ ഒന്‍പത് വര്‍ഷമായി മലയാള സിനിമാലോകത്ത് തിളങ്ങി നില്‍ക്കുകയാണ് ഷീലു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഷീലു ഫെയ്സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിന് കിട്ടിയ സ്വീകാര്യതയാണ് സിനിമാപ്രേമികളെ അമ്പരിപ്പിച്ചിരിക്കുന്നത്.
ഷീലു എബ്രഹാമിന്റെ ഈ പോസ്റ്റിന് എന്താണിത്ര സ്വീകാര്യത? എന്നാണ് പലരുടെയും ചിന്ത. അതിനുള്ള ഉത്തരം ആ പോസ്റ്റിന്റെ കമന്റ് ബോക്സില്‍ നിന്നും വായിച്ചെടുക്കാം. “സദൃശ്യവാക്യം” എന്ന ചിത്രത്തിലെ അഭിനയത്തിന് ഷീലുവിന് ലഭിച്ച് അംഗീകാരമാണ് ആ പോസ്റ്റിന് ലഭിച്ച സ്വീകാര്യതയ്ക്ക് പിന്നില്‍. നന്ദി എന്ന് മാത്രം കുറിച്ച പോസ്റ്റ്, ഷീലു എന്ന അഭിനേത്രിയുടെ പ്രകടനത്തെ അംഗീകരിക്കാനുള്ള വാതിലാക്കി മാറ്റുകയായിരുന്നു പ്രേക്ഷകര്‍.
Thank you everyone for all the supports which you have given for my film premiering yesterday on asianet ?
Posted by Sheelu Abraham on Saturday, 1 August 2020
ടെലിവിഷനില്‍ ചിത്രത്തിന്റെ പ്രീമിയര്‍ വന്നതിന് പിന്നാലെയാണ് ഷീലു ഫെയ്സ്ബുക്കില്‍ നന്ദിയറിയിച്ച് പോസ്റ്റിട്ടത്. നിമിഷനേരം കൊണ്ട് പോസ്റ്റ് വൈറലാവുകയും ചെയ്തു. മൂന്ന് ലക്ഷത്തോളം ലൈക്കും 6800 കമന്റുകളും 1600- ന് മേല്‍ ഷെയറും ഇതിനോടകം ഈ പോസ്റ്റിന് ലഭിച്ചു കഴിഞ്ഞു. പോസ്റ്റിന് ലഭിച്ച സ്വീകാര്യത തന്നെ അത്ഭുതപ്പെടുത്തി എന്നും തന്റെ അഭിനയത്തിന് പ്രേക്ഷകര്‍ തന്ന പ്രശംസയായി ഇതിനെ കാണുന്നുവെന്നും ഷീലു സൗത്ത്ലൈവിനോട് പറഞ്ഞു.
“ചിത്രത്തിന്റെ പ്രീമിയര്‍ വന്ന് കഴിഞ്ഞ് അതിന് പ്രേക്ഷകര്‍ തന്ന സ്വീകാര്യയ്ക്ക് നന്ദിയറിയിച്ച് ഇട്ട പോസ്റ്റാണിത്. എന്നാല്‍ ഇതിനിത്ര സ്വീകാര്യത ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല. സദൃശ്യവാക്യം എന്ന ചിത്രത്തെയും അതിലെ എന്റെ കഥാപാത്രത്തെയും പ്രേക്ഷകര്‍ സ്വീകരിച്ചു എന്ന് അറിയുന്നതില്‍ ഏറെ സന്തോഷമുണ്ട്. ഒന്‍പത് വര്‍ഷത്തോളമായി സിനിമയില്‍ ഉള്ള ആളാണ് ഞാന്‍. എല്ലാത്തിനും ഒരു സമയം ഉണ്ടെന്നാണ് വിശ്വസിക്കുന്നത്. ആ ഭാഗ്യം എന്നിലേക്ക് കൂടുതല്‍ അടുത്തു എന്നു കരുതുന്നു.” ഷീലു പറഞ്ഞു.
വി എസ് എല്‍ ഫിലിംസിന്റെ ബാനറില്‍ വി എസ് ലാലന് നിര്‍മ്മിച്ച് പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്ത ചിത്രമാണ് “സദൃശവാക്യം 24:29. ഷീലു നായികയായെത്തുന്ന ചിത്രം ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്. മനോജ് കെ ജയന്, സിദ്ദിഖ്, ബേബി മീനാക്ഷി, അഞ്ജലി ഉപാസന, കലാഭവന്‍ ഷാജോണ്‍, നിയാസ് ബക്കര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.
ഓരോ അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളോട് പരമാവധി നീതി പുലര്‍ത്തിയെന്നും മുന്‍ധാരണകളെ എല്ലാം ചിത്രം മാറ്റിമറിച്ചുവെന്നുമാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. കുറെ നാളുകള്‍ക്ക് ശേഷം സ്ത്രീ കേന്ദ്രീകൃതമായ ഒരു ഫാമിലി ത്രില്ലിംഗ് സിനിമ കണ്ടുവെന്നും ഇത്തരമൊരു റോളില്‍ ഷീലുവിനെ കണ്ടതില്‍ സന്തോഷമുണ്ടെന്നും ആരാധകര്‍ പറയുന്നു. മനോഹരമായ ഗാനങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഫോര്‍ മ്യൂസിക്കാണ്.
Read more
പട്ടാഭിരാമന് എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന മരട് 357 ആണ് ഷീലുവിന്റെ പുതിയ ചിത്രം. അനൂപ് മേനോന്, ധര്മജന്, മനോജ് കെ ജയന്, ബൈജു സന്തോഷ് , സാജില്‍ സുദര്ശന്, സെന്തില്‍ കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഷീലു എബ്രഹാം, നൂറിന് ഷെറീഫ് എന്നിവരാണ് നായികമാര്‍. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്ശനന് കാഞ്ഞിരക്കുളവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ദിനേശ് പള്ളത്താണ്. കോവിഡ് പ്രതിസന്ധികളെല്ലാം അകന്ന് ചിത്രം വേഗം തിയേറ്ററില്‍ കാണാനാകുമെന്ന പ്രതീക്ഷയും ഷീലു പങ്കുവെച്ചു.