പുതുപുത്തന്‍ കാഴ്ചകള്‍ക്കൊപ്പം ചില പുതിയ കാര്യങ്ങളും; വേറിട്ട ആവിഷ്‌കാര ശൈലിയില്‍ 'സെയ്ഫ്' വരുന്നു

സിജു വിത്സന്‍, അനുശ്രീ, അപര്‍ണ ഗോപിനാഥ് എന്നിവര്‍ പ്രധാന താരങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് സെയ്ഫ്. പൊതുജനത്തിന്റെ സുരക്ഷ ആരുടെ ഉത്തരവാദിത്വമാണ് എന്നതാണ് സിനിമ ഉന്നയിക്കുന്ന ചോദ്യം. ഇത്തരം ചോദ്യങ്ങള്‍ക്ക് പുതിയ കാഴ്ചപ്പാടിലുള്ള ഉത്തരമാണ് ഈ ചിത്രം. ഒരു സിനിമ എന്നതിന് അപ്പുറത്തേയ്ക്ക് നീളുന്ന പുതുകാഴ്ചയാകും സെയ്ഫിന്റേത് എന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

നവാഗതനായ പ്രദീപ് കാളീപുരത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജി ജോണ്‍, ഹരീഷ് പേരടി, പ്രസാദ് കണ്ണന്‍, ശിവജി ഗുരുവായൂര്‍, ഷാജി പല്ലാരിമംഗലം, സര്‍ജു മാത്യു, കൃഷ്ണ, ഊര്‍മിള ഉണ്ണി, അഞ്ജലി നായര്‍, ലക്ഷ്മിപ്രിയ, ഷെറിന്‍ ഷാജി, തന്‍വി കിഷോര്‍, ദിവ്യ പിള്ള, ഷിബില, സാവിയോ, ബിട്ടു തോമസ് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്.

ഷാജി പല്ലാരിമംഗലം കഥയൊരുക്കി എപിഫാനി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷാജി പല്ലാരിമംഗലം, സര്‍ജു മാത്യു എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സ്ത്രീ കഥാപാത്രങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രമാണ്. ചിത്രത്തിലെ ഗാനവും പോസ്റ്ററുകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രം ഈ മാസം 18 ന് തിയേറ്ററുകളിലെത്തും.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്