''കാലത്തിന് ആവശ്യമായ ചിത്രം''; സെയ്ഫിനെ പ്രശംസിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി

മികച്ച പ്രേക്ഷ പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ് “സെയ്ഫ്”. സമീപകാലത്തു ഇറങ്ങിയ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി എത്തിയ ചിത്രം കുടുംബപ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച തിയേറ്ററുകളിലേക്കെത്തിയ ചിത്രം രണ്ടാം വാരത്തിലും പ്രദര്‍ശനം തുടരുകയാണ്.

സെയ്ഫ് കാലത്തിന് ആവശ്യമായ ചിത്രമെന്നാണ് ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി പ്രശംസിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍, സംവിധായകന്‍ കെ മധു, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയും സംവിധായകനുമായ പ്രമോദ് പയ്യന്നൂര്‍, ജയില്‍ സീനിയര്‍ സൂപ്രണ്ട് പ്രീത രാജേഷ്, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ ശ്രീരജ് നായര്‍ എന്നിവരും അവരുടെ കുടുംബവും നടി സോണിയ, നടന്‍ പ്രസാദ് കണ്ണന്‍ എന്നിവരും ചിത്രം കണ്ട് വിലയിരുത്തി.

സമാധാനത്തോടെ കാണാവുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് സെയ്ഫ്.  നവാഗതനായ പ്രദീപ് കാളിയപുരത്ത് സംവിധാനം ചെയ്ത ചിത്രം എപിഫാനി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷാജി പല്ലാരിമംഗലം, സര്‍ജു മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

Latest Stories

IPL 2025: കാര്യങ്ങൾ അവന്റെ കൈയിൽ നിന്ന് കൈവിട്ട് പോകുന്നു, അയാളുടെ അവസ്ഥ...; സൂപ്പർതാരത്തെക്കുറിച്ച് തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ

മൃതദേഹത്തിലുണ്ടായിരുന്ന പഴ്‌സില്‍ നിന്ന് പണം കവര്‍ന്നു; ആലുവയില്‍ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

സിനിമയിലെ കലാപകാരികൾ തങ്ങളാണെന്ന് സ്വയം തിരിച്ചറിയാൻ സംഘപരിവാറിന് സാധിച്ചുവെന്ന് കെ സുധാകരൻ; 'ഇന്ത്യാ ചരിത്രത്തിലെ കറുത്ത അധ്യായങ്ങൾ അടയാളപ്പെടുത്തിയ അണിയറ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ'

'എമ്പുരാന്‍' വിവാദക്കയത്തില്‍, 'കണ്ണപ്പ' റിലീസ് മാറ്റി വയ്ക്കുന്നു; കാരണം വ്യക്തമാക്കി അണിയറപ്രവര്‍ത്തകര്‍

IPL 2025: മര്യാദക്ക് കളിക്കാൻ അവന്മാർ സമ്മതിക്കുന്നില്ല, ഒരു പണി കഴിഞ്ഞ് ഞാൻ വന്നതേയുള്ളു: ഹാർദിക്‌ പാണ്ട്യ

'ഒരു മര്യാദയൊക്കെ വേണ്ടേ ലാലേട്ടാ, 'പ്രജ'യിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ തഗ് ഡയലോഗുകൾ അടിച്ചപ്പോൾ ഇവിടെ ആരും മാപ്പ് ആവശ്യപ്പെട്ടിട്ടില്ല'; സ്വയം പണയം വെച്ച സേവകനായി മോഹൻലാൽ മാറിയതിൽ അതിശയമില്ലെന്ന് അബിൻ വർക്കി

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല; കൊച്ചിയിലേക്ക് വന്ന പ്രിയങ്കയുടെ വാഹനവ്യൂഹത്തെ കാര്‍ വിലങ്ങനെ ഇട്ട് യുട്യൂബര്‍ തടഞ്ഞു; ലക്ഷങ്ങള്‍ ഫോളേവേഴ്സുള്ളയാളെന്ന് പൊലീസിനോട് ഭീഷണി

'മ്യാൻമർ ഭൂകമ്പത്തിന്റെ ആഘാതം 334 ആറ്റം ബോംബുകൾക്ക് തുല്യം'! ആശയവിനിമയം തകരാറിലായതിനാൽ പുറംലോകത്തിന് ദുരന്തത്തിന്റെ വ്യാപ്തി അറിയാനാകുന്നില്ല

ഇനി ഞാനായിട്ട് എന്തിനാ; മോഹന്‍ലാലിന്റെ ഖേദം പങ്കുവച്ച് പൃഥ്വിരാജ്

IPL 2025: ഒരു നായകന് വേണ്ടത് ആ കഴിവാണ്, അത് അവനുണ്ട്: രാഹുൽ ദ്രാവിഡ്