അനുശ്രീ, അപര്‍ണ ഗോപിനാഥ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രദീപ് കാളിപുരയത്ത് ഒരുക്കിയ സെയ്ഫിന് തിയേറ്ററുകളില്‍ മികച്ച സ്വീകാര്യത. വര്‍ത്തമാന കാലഘട്ടത്തിന്റെ ആവശ്യമായ ഒരു സുരക്ഷിത സമൂഹം സൃഷ്ടിക്കാനായി സിനിമയ്ക്ക് അപ്പുറത്തെയ്ക്ക് സഞ്ചരിക്കുന്ന ഒരു ചിത്രമെന്ന നിലയില്‍ എത്തിയിരിക്കുന്ന സെയ്ഫ് പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതാണെന്നാണ് പ്രേക്ഷക പ്രതികരണം.
അടുത്ത തലമുറയ്ക്ക് കൊടുക്കാവുന്ന ഒരു ആശയമാണ് ഞങ്ങള്‍ പങ്കുവെയ്ക്കാന്‍ ചെയ്യാന്‍ ശ്രമിച്ചിരിക്കുന്നതെന്നാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കണ്ട ശേഷം നടി അനുശ്രീ പ്രതികരിച്ചത്. “ഒരു ആശയം ഞങ്ങല്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. അതിന്റെ സാധ്യത ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുക. പ്രേക്ഷകരോടും ഇതു തന്നെയാണ് പറയാനുള്ളത്. ഇത് നാളെ മുതല്‍ നടപ്പിലാക്കാന്‍ സാധിക്കുന്ന ഒന്നല്ലെങ്കിലും, മികച്ചൊരു ആശയമാണിത്.” അനുശ്രീ പറഞ്ഞു.
അജി ജോണ്‍, ഹരീഷ് പേരടി, പ്രസാദ് കണ്ണന്‍, ശിവജി ഗുരുവായൂര്‍, ഷാജി പല്ലാരിമംഗലം, സര്‍ജു മാത്യു, കൃഷ്ണ, ഊര്‍മിള ഉണ്ണി, അഞ്ജലി നായര്‍, ലക്ഷ്മിപ്രിയ, ഷെറിന്‍ ഷാജി, തന്‍വി കിഷോര്‍, ദിവ്യ പിള്ള, ഷിബില, സാവിയോ, ബിട്ടു തോമസ് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. ഷാജി പല്ലാരിമംഗലം കഥയൊരുക്കി എപിഫാനി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷാജി പല്ലാരിമംഗലം, സര്‍ജു മാത്യു എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സ്ത്രീ കഥാപാത്രങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രമാണ്.