ഒടുവില്‍ കാത്തിരിപ്പിന് വിരാമം; ത്രില്ലടിപ്പിക്കാന്‍ നാളെ മുതല്‍ സെയ്ഫ്

പ്രേക്ഷകരെ അമ്പരിപ്പിക്കാനും ത്രില്ലടിപ്പിക്കാനും സെയ്ഫ് നാളെ എത്തുകയാണ്. ചിത്രം നൂറിലധികം തിയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്.. സിജു വിത്സന്‍, അനുശ്രീ, അപര്‍ണ ഗോപിനാഥ് എന്നിവരാണ് പ്രധാന താരങ്ങള്‍

ഭാര്യ മരിച്ച ശ്രീധരന്‍ മാഷിന്റെയും രണ്ട് പെണ്‍മക്കളുടെയും കഥ പറയുന്നതോടൊപ്പം അവരെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. മക്കളില്‍ മൂത്തവള്‍ ശ്വേതയ്ക്ക് ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. ഇളയവള്‍ ശ്രേയയ്ക്ക് ഐപിഎസ് ഉദ്യോഗസ്ഥയാകാനും. കോളജില്‍ കലാതിലകം കൂടിയായ ശ്വേതയെ കോളജ് ഡേയ്ക്കിടെ കാണാതാകുന്നു.

പത്തു വര്‍ഷത്തോളം ശ്രീധരന്‍ മാഷ് മകള്‍ക്ക് വേണ്ടി അന്വേഷണം നടത്തിയെങ്കിലും യാതൊരു തുമ്പും കിട്ടിയില്ല. ഇതേസമയം, ശ്രേയ ഐപിഎസുകാരിയായി തീരുന്നു. ചേച്ചിയുടെ ദുരൂഹമായ അപ്രത്യക്ഷമാകല്‍ മനസില്‍ തീച്ചൂളയായി അലട്ടിയിരുന്ന ശ്രേയ നടത്തുന്ന രഹസ്യ അന്വേഷണം ചിത്രത്തിന് ത്രില്ലര്‍ മൂഡ് സമ്മാനിക്കുന്നു.

അജി ജോണ്‍, ഹരീഷ് പേരടി, പ്രസാദ് കണ്ണന്‍, ശിവജി ഗുരുവായൂര്‍, ഷാജി പല്ലാരിമംഗലം, സര്‍ജു മാത്യു, കൃഷ്ണ, ഊര്‍മിള ഉണ്ണി, അഞ്ജലി നായര്‍, ലക്ഷ്മിപ്രിയ, ഷെറിന്‍ ഷാജി, തന്‍വി കിഷോര്‍, ദിവ്യ പിള്ള, ഷിബില, സാവിയോ, ബിട്ടു തോമസ് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. ഷാജി പല്ലാരിമംഗലം കഥയൊരുക്കി എപിഫാനി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷാജി പല്ലാരിമംഗലം, സര്‍ജു മാത്യു എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സ്ത്രീ കഥാപാത്രങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രമാണ്. ചിത്രത്തിലെ ഗാനവും പോസ്റ്ററുകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം