വീണ്ടും പൃഥ്വിരാജ് സിനിമയില്‍ അഭിനയിക്കാന്‍ നേരിട്ട സാഹസങ്ങള്‍; മുറിവുകളും പാടുകളുമായി സാഗര്‍ സൂര്യ

പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം ‘കാപ്പ’ മികച്ച പ്രതികരണങ്ങളുമായി തുടരുകയാണ്. ‘തട്ടീം മുട്ടീം’ എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടി വെള്ളിത്തിരയിലും അരങ്ങേറ്റം കുറിച്ച നടന്‍ സാഗര്‍ സൂര്യയാണ് ഗുണ്ടാവിളയാട്ടത്തില്‍ കൊല്ലപ്പെടുന്ന ബിജു എന്ന വേഷം ചെയ്തത്.

അന്ന ബെന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സഹോദരന്റെ വേഷമായിരുന്നു ഇത്. സിനിമയില്‍ വെട്ടുകൊണ്ട് വീഴുന്ന രംഗമുണ്ട് സാഗറിന്. എല്ലാം മേക്കപ്പും വച്ചുകെട്ടും മാത്രമല്ല എന്നതിന് ഉദാഹരണമാണ് ഇപ്പോള്‍ സാഗര്‍ തന്റെ കഥാപാത്രത്തെ കുറിച്ച് പറയുന്ന വാക്കുകള്‍.

വീണ്ടുമൊരു പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിച്ചപ്പോഴുള്ള കഠിനാധ്വാനവും ബുദ്ധിമുട്ടുകളുമാണ് സാഗര്‍ പങ്കുവച്ചിരിക്കുന്നത്. മുതുകില്‍ ചുവന്നു തടിച്ച പാടുകളും കൈ ചുവന്നു നീരുവച്ചതുമായ ചിത്രങ്ങളാണ് നടന്‍ പോസ്റ്റ് ചെയ്തത്. തലയ്ക്ക് ചുറ്റും കെട്ടുമായി ഇരിക്കുന്ന വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.

”മുറിവുകളും കഠിനാധ്വാനവും നിറഞ്ഞ ഒരു നീണ്ട യാത്രയുടെ സന്തോഷകരമായ അന്ത്യമാണ് ഈ ചിത്രങ്ങള്‍. ഭാവി സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ എനിക്ക് ഉപകാരപ്പെടുന്ന ഒരുപാട് അനുഭവങ്ങള്‍ ഇതില്‍ നിന്നുമുണ്ടായി. കാപ്പ സിനിമയുടെ ഭാഗമാകാനും ഈ സംഘത്തോടൊപ്പം പ്രവര്‍ത്തിക്കാനും സാധിച്ചത് ശരിക്കും ഒരു അനുഗ്രഹമായിരുന്നു.”

”എന്നെ വിശ്വസിച്ച് ബിജുവിനെ ഏല്‍പ്പിച്ച പൃഥ്വിരാജിനും ഷാജി കൈലാസിനും നന്ദി. ഇതില്‍ അഭിമാനവും സന്തോഷവും തോന്നുന്നു” എന്നാണ് സാഗര്‍ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നത്. ‘കടുവ’യ്ക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിച്ച സിനിമയാണ് കാപ്പ. തിരുവനന്തപുരത്തെ ഗുണ്ടാപ്പകയാണ് ചിത്രത്തിനാധാരം.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ