വളരെ കഷ്ടപ്പെട്ടിട്ടാണ് ഇവിടം വരെ എത്തിയത്; തുറന്നുപറഞ്ഞ് സാഹോ സംവിധായകന്‍

പ്രഭാസ് ചിത്രം സാഹോ തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുന്നതിനിടയില്‍ സംവിധായകന്‍ സുജീത്തിന്റെ ഇന്‍സ്റ്റാഗ്രാം കുറിപ്പ് ശ്രദ്ധേയമാകുന്നു.

17-കാരനായ ഷോര്‍ട്ട് ഫിലിം സംവിധായകനില്‍ നിന്ന് മുഴുനീള സിനിമാ സംവിധായകനിലേക്കുള്ള തന്റെ മാറ്റമാണ് സുജീത്തിന്റെ കുറിപ്പില്‍ ഉള്ളത്. അതേസമയം പലരും സഹോയില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം സമ്മതിക്കുന്നുണ്ട്. പ്രഭാസ് ഫാന്‍സിനോട് ചിത്രം ഒന്നുകൂടികാണണമെന്നും രണ്ടാമതുമുള്ള കാഴ്ചയില്‍ ചിത്രം കൂടുതല്‍ സുന്ദരമാകുമെന്നുമാണ് സുജീത്ത് പറയുന്നത്. ബോളിവുഡ് താരങ്ങളായ ശ്രദ്ധ കപൂര്‍,ഇവലിന്‍ ശര്‍മ്മ, മന്ദിര ബേദി, ജാക്കി ഷെറോഫ്, ചങ്കി പാണ്ഡേ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

“” ഞാന്‍ എന്റെ 17ാം വയസ്സിലാണ് ആദ്യ ഷോര്‍ട്ട് ഫിലിം ചെയ്തത്. പണമോ സംഘബലമോ ഉണ്ടായിരുന്നില്ല, എന്നാല്‍ ഓര്‍ക്കൂട്ടില്‍ നിന്നും കുടുംബത്തില്‍ നിന്നും വലിയ പിന്‍ബലം ലഭിച്ചു. 90 ശതമാനം എഡിറ്റ് ചെയ്തതും ഷൂട്ട് ചെയ്തതും ഡയറക്ട് ചെയ്തതും ഞാന്‍ തന്നെയായിരുന്നു. ഞാന്‍ എന്റെ തെറ്റുകളില്‍ നിന്നും വിമര്‍ശനങ്ങളില്‍ നിന്നുമാണ് പഠിച്ചത്. ഒരുപാട് ദൂരം സഞ്ചരിച്ചു, ധാരാളം പ്രതിസന്ധികളെ അഭിമുഖീകരിച്ചു, എന്നാല്‍ തോറ്റുകൊടുത്തിട്ടില്ല. ഇന്ന് ധാരാളം പേര്‍ സാഹോ കണ്ടു. ചിലര്‍ അതില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിച്ചു, പക്ഷേ മറ്റുചിലര്‍ക്ക് ഇഷ്ടപ്പെട്ടു. സിനിമ കണ്ട എല്ലാവര്‍ക്കും നന്ദി…”” – സുജീത്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ