രാമനും സീതയുമായി രൺബിറും സായ് പല്ലവിയും; ലൊക്കേഷൻ ചിത്രങ്ങൾ വൈറൽ

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് ‘രാമായണ’ 700 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. നിതീഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രാമനായി രൺബിർ കപൂറും സീതയായി സായ് പല്ലവിയുമാണ് ചിത്രത്തിൽ വേഷമിടുന്നത്. സണ്ണി ഡിയോൾ ആണ് ചിത്രത്തിൽ ഹനുമാനായി എത്തുന്നത്. മൂന്ന് ഭാഗങ്ങളാണ് ചിത്രമൊരുങ്ങുന്നത്.

യാഷിന്റെ ഉടമസ്ഥതയിലുള്ള മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സ് ചിത്രത്തിന്റെ നിർമ്മാണ പങ്കാളികളാണ്. കൂടാതെ മിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും രാമായണത്തിന്റെ നിർമ്മാണ പങ്കാളികളാണ്.

അതേസമയം വമ്പൻ തുകകളാണ് ചിത്രത്തിനായി താരങ്ങൾ കൈപ്പറ്റുന്നത്. ബോളിവുഡ് ലൈഫിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 75 കോടി രൂപയാണ് രൺബിർ ചിത്രത്തിനായി ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ 70 കോടി രൂപയായിരുന്നു രണ്‍ബിറിന്റെ പ്രതിഫലം. എന്നാല്‍ സന്ദീപ് റെഡ്ഡി വംഗ ചിത്രം ‘അനിമലി’ല്‍ അഭിനയിച്ചപ്പോള്‍ പകുതി പ്രതിഫലം മാത്രമേ രണ്‍ബിര്‍ വാങ്ങിയുള്ളു. 30-35 കോടി രൂപയാണ് അനിമല്‍ ചിത്രത്തിനായി രണ്‍ബിര്‍ പ്രതിഫലമായി കൈപ്പറ്റിയത്.

അതേസമയം, സായ് പല്ലവി സീതയാകാന്‍ വേണ്ടി ആവശ്യപ്പെട്ടത് ആറ് കോടി രൂപയാണ്. രണ്‍ബിറിന്റെ പ്രതിഫലത്തേക്കാള്‍ വളരെ ചെറിയ തുകയാണ് ഇതെങ്കിലും തന്റെ പ്രതിഫലം ഇരട്ടി ആക്കിയിരിക്കുകയാണ് സായ് പല്ലവി. 2.5 മുതല്‍ 3 കോടി രൂപ വരെയായിരുന്നു സായ്‌യുടെ ഇതുവരെയുള്ള പ്രതിഫലം.

വിഎഫ്എക്‌സില്‍ ഓസ്‌കര്‍ നേടിയ ഡിഎന്‍ഇജി കമ്പനിയാണ് രാമായണത്തിന്റെ വിഷ്വല്‍ എഫക്ട് ഒരുക്കുന്നത്. രാമനെയും സീതയെയും കേന്ദ്രീകരിച്ചുള്ളതായിരിക്കും ചിത്രത്തിന്റെ ആദ്യ ഭാഗം. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ രാവണന്റെ വരവ് ചിത്രീകരിക്കുന്നത്. രണ്ടാം ഭാഗത്തില്‍ രാവണനാണ് പ്രാധാന്യം നല്‍കുന്നത്.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?