കോവിഡാനന്തരം തെന്നിന്ത്യന്‍ സിനിമാ ലോകത്തിന് പ്രതീക്ഷയുടെ പുത്തന്‍ ഉണര്‍വ്വ് പകര്‍ന്നിരിക്കുകയാണ് സായ് പല്ലവി- നാഗ ചൈതന്യ ചിത്രം ‘ലൗവ് സ്റ്റോറി’ റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ഈ സിനിമ നേടിയത് 10 കോടി രൂപയാണ്.
30 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രം അഞ്ച് ദിവസം കൊണ്ട് 50 കോടി ക്ലബിലെത്തി. കോവിഡ് നിയന്ത്രണങ്ങള്‍ക്കൊടുവില്‍ ചിത്രം തിയറ്ററില്‍ എത്തിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നെങ്കിലും തെലുങ്ക് ചലചിത്രലോകത്ത് ലൗവ് സ്റ്റോറി വലിയ വിജയമാണ് ഉണ്ടാക്കിയത്. കോവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് നീട്ടിവച്ചിരുന്നു.
പിന്നീടാണ് സെപ്റ്റംബറില്‍ റിലീസ് പ്രഖ്യാപിച്ചത്. ചിത്രത്തിന് ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്നും മികച്ച ഓഫറുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ നിര്‍മ്മാതാക്കള്‍ തിയറ്റര്‍ റിലീസ് തന്നെയായിരിക്കും സിനിമ എന്ന് തീരുമാനിക്കുകയായിരുന്നു.
രേവന്തായി നാഗചൈത്യയും മൗനികയായി സായ് പല്ലവിയും എത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം പ്രണയവും ഹാസ്യവും ഇടകലരുന്നതാണ്. രണ്ടാം പകുതിയില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ജാതീയതയും ഉള്‍പ്പെടുത്തിയിരിക്കുന്നു. സൂംബ സ്റ്റുഡിയോ നിര്‍മ്മിക്കുന്നതിനായി ഇരുവരും ഒത്തുചേരുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. സായി പല്ലവിയുടെ മനോഹരമായ സൂംബ നൃത്തച്ചുവടുകളും ചിത്രത്തില്‍ ശ്രദ്ധേയമാണ്.
ഫിദ എന്ന ഹിറ്റ ചിത്രത്തിന് ശേഷം സായ് പല്ലവിയെ നായികയാക്കി ശേഖര്‍ കമൂല സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൗവ് സ്റ്റോറി. അമീഗോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ വെങ്കിടേശ്വര സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ പോസാനി കൃഷ്ണ മുരളി, റാവോ രമേഷ്, ഈശ്വരി റാവു, ദേവയാനി, രാജീവ് കനകാലാ, സത്യം രാജേഷ് തുടങ്ങിയവരും പ്രധാന വേഷം ചെയ്യുന്നുണ്ട്. വിജയ് സി കുമാര്‍ ഛായാഗ്രഹകനായ ചിത്രത്തിന്റെ എഡിറ്റര്‍ മാര്‍ത്താണ്ട കെ വെങ്കിടേഷാണ്.