അവാര്‍ഡ് ലഭിക്കേണ്ടിയിരുന്നത് സായ് പല്ലവിക്ക്? വിവാദം; പ്രതികരിച്ച് നിത്യാ മേനോൻ

ഈ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ച നടിയാണ് തെന്നിന്ത്യൻ താരമായ നിത്യാ മേനോൻ. മിത്രൻ ആർ ജവാഹർ സംവിധാനം ചെയ്ത തിരുച്ചിത്രമ്പലം എന്ന ചിത്രത്തിലൂടെയാണ് നിത്യാ മേനോനെ തേടി പുരസ്‌കാരമെത്തിയത്. തിരുച്ചിത്രമ്പലം റിലീസായി രണ്ട് വർഷം പൂർത്തിയാകുന്ന വേളയിലാണ് താരത്തെ തേടി ഈ മിന്നും തിളക്കം എത്തിയത്.

എന്നാൽ നിത്യാ മേനന്റെ അവാർഡിന് പിന്നാലെ അവാര്‍ഡ് സായ് പല്ലവിക്ക് ലഭിക്കേണ്ടതായിരുന്നുവെന്ന വിമര്ശനങ്ങള് ഉയർന്നിരുന്നു. സായ് പല്ലവിയുടെ ഗാര്‍ഗി സിനിമയിലെ പ്രകടനത്തിനായിരുന്നു അവാര്‍ഡ് ലഭിക്കേണ്ടതായിരുന്നതെന്നായിരുന്നു വിമർശനം. സംഭവത്തില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് നിത്യാ മേനോൻ. അവാര്‍ഡ് വിവാദത്തില്‍ ആദ്യമായാണ് തരാം പ്രതികരിക്കുന്നത്.

അവാർഡിൽ എപ്പോഴും വ്യത്യസ്‍ത അഭിപ്രായങ്ങള്‍ ഉണ്ടാകുമെന്ന് നിത്യാ മേനോൻ പറയുന്നു. ചിലപ്പോള്‍ ആ സിനിമക്ക് ആയിരുന്നില്ല അവാര്‍ഡ് കിട്ടേണ്ടത് എന്ന് പ്രതികരണങ്ങള്‍ ഉണ്ടാകും. നിങ്ങള്‍ക്ക് ലഭിച്ചില്ലെങ്കില്‍ എന്തുകൊണ്ടാണ് ലഭിക്കാതിരുന്നതെന്ന് ചോദ്യങ്ങള്‍ ഉണ്ടാകും. അങ്ങനെ എപ്പോഴും അവാര്‍ഡില്‍ വിമര്‍ശനങ്ങളുണ്ടാകാമെന്ന് നിത്യാ മേനൻ പറയുന്നു.

അതേസമയം ധനുഷിന്റെ പുതിയ ചിത്രത്തില്‍ നായികാ കഥാപാത്രമാകുന്നത് നിത്യാ മേനനാണ്. വീണ്ടും ധനുഷിന്റെ നായികയാകുന്ന വാര്‍ത്ത നിത്യാ മേനൻ സ്ഥിരീകരിച്ചിരുന്നു. സംവിധാനം നിര്‍വഹിക്കുന്നതും ധനുഷ് തന്നെയാണ്. രസകരമായ ഒരു കഥാപാത്രമായിരിക്കും ധനുഷ് ചിത്രത്തില്‍ നിത്യാ മേനന് എന്നാണ് റിപ്പോര്‍ട്ടുകള്‍. ധനുഷിന്റെ ചിത്രത്തില്‍ നിര്‍ണായക കഥാപാത്രമായി അശോക് സെല്‍വനുമുണ്ടാകും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ