ജൂനിയര്‍ എന്‍ടിആര്‍-ജാന്‍വി കപൂര്‍ ചിത്രത്തില്‍ അഭിനയിക്കില്ല; സിനിമയോട് നോ പറഞ്ഞ് സെയ്ഫ് അലിഖാന്‍

ജൂനിയര്‍ എന്‍ടിആറും ജാന്‍വി കപൂറും വേഷമിടുന്ന പുതിയ ചിത്രത്തിന്റെ പൂജ അടുത്തിടെയായിരുന്നു കഴിഞ്ഞത്. ‘എന്‍ടിആര്‍ 30’ എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിനായി ബോളിവുഡ് താരം സെയ്ഫ് അലിഖാനെ സമീപിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ സെയ്ഫ് അലിഖാന്‍ ഈ ഓഫര്‍ നിരസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സെയ്ഫ് ചിത്രം നിരസിച്ചതായി ഇന്ത്യ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചിത്രം നിരസിച്ചതിന് പിന്നില്‍ ഒരു കാരണവുമുണ്ട്. പ്രഭാസ് നായകനായ ‘ആദിപുരുഷ്’ ചിത്രത്തില്‍ സെയ്ഫ് രാവണനായാണ് വേഷമിടുന്നത്.

ഇതുകൂടാതെ, അജയ് ദേവ്ഗണ്‍ നായകനായ ‘തന്‍ഹാജി: ദി അണ്‍സങ് വാരിയര്‍’ എന്ന ചിത്രത്തിലും സെയ്ഫ് നെഗറ്റീവ് വേഷത്തില്‍ എത്തിയിരുന്നു. അതുകൊണ്ട് ഇനി നെഗറ്റീവ് കഥാപാത്രങ്ങളിലോ സെക്കന്‍ഡ് ഹീറോയായോ സെയ്ഫ് അഭിനയിക്കാന്‍ തയാറല്ല എന്ന റിപ്പോര്‍ട്ടുകളുണ്ട്.

ഇത് കൂടാതെ ഇപ്പോള്‍ ഒരു തെന്നിന്ത്യന്‍ സിനിമയില്‍ ഒപ്പിടാന്‍ സെയ്ഫ് ആഗ്രഹിക്കുന്നില്ല എന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്. അതേസമയം, ജൂനിയര്‍ എന്‍ടിആറിന്റെയും ജാന്‍വി കപൂറിന്റെയും എന്‍ടിആര്‍ 30 എന്ന് പേരിട്ടിരിക്കുന്ന ചിത്രം കഴിഞ്ഞ മാസമാണ് ലോഞ്ച് ചെയ്തത്.

കൊരട്ടാല ശിവയാണ് ചിത്രത്തിന്റെ സംവിധായകന്‍. ജാന്‍വി കപൂറുമായുള്ള താരകിന്റെ ആദ്യ ചിത്രവും നടിയുടെ ആദ്യ തെലുങ്ക് ചിത്രവും എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. സംവിധായകന്‍ എസ്.എസ് രാജമൗലിയാണ് ലോഞ്ച് നിര്‍വഹിച്ചത്. ചടങ്ങില്‍ കെജിഎഫ് 2 സംവിധായകന്‍ പ്രശാന്ത് നീലും സന്നിഹിതനായിരുന്നു.

Latest Stories

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍