സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം; 3 പേർ കസ്റ്റഡിയിൽ, അന്വേഷണം ആരംഭിച്ച് പൊലീസ്

ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തിൽ 3 പേർ കസ്റ്റഡിയിൽ. മുംബൈ പൊലീസാണ് സംശയകരമായ രീതിയിൽ കണ്ട മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. അതേസമയം അതിക്രമത്തിൽ മുംബൈ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. എഴ് ടീമുകളായി തിരിഞ്ഞാണ് അന്വേഷണം. മുംബൈ ക്രൈംബ്രാഞ്ചും അന്വേഷണത്തിൽ ഭാഗമാകും. സെയ്ഫിന്‍റെ വീട്ടിലെ സഹായികളെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. അഞ്ച് പേരെയാണ് ചോദ്യം ചെയ്യുന്നത്.

മുംബൈ ബാന്ദ്രയിലുള്ള വീട്ടിൽ വച്ചാണ് മോഷണശ്രമത്തിനിടെ സെയ്ഫ് അലി ഖാന് കുത്തേറ്റത്. വ്യാഴാഴ്ച പുലർച്ചെ 2.30 ന് സൈഫ് അലി ഖാനും കുടുംബവും വീട്ടിൽ ഉറങ്ങുമ്പോഴായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്നവർ ഉണർന്നതിനെ തുടർന്ന് മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. അതേസമയം ഒരു മുതിർന്ന ഐപിഎസ് ഓഫീസർ സംഭവം സ്ഥിരീകരിച്ചു. “സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ അദ്ദേഹം ചികിത്സയിലാണ്. കവർച്ചക്കാരനുമായുള്ള ഏറ്റുമുട്ടലിൽ കുത്തേറ്റതാണോ അതോ പരിക്കേറ്റതാണോ എന്ന് ഇതുവരെ വ്യക്തമല്ല. ഞങ്ങൾ വിഷയം അന്വേഷിച്ചുവരികയാണെന്ന് ഐപിഎസ് ഓഫീസർ അറിയിച്ചു.

അതേസമയം, ലീലാവതി ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ അപകട നില തരണം ചെയ്തതായാണ് വിവരം. സെയ്ഫ് അലി ഖാൻ്റെ ശസ്ത്രക്രിയ പൂർത്തിയായി.ശസ്ത്രക്രിയയിൽ 3 ഇഞ്ച് നീളമുള്ള വസ്തു പുറത്തെടുത്തതായാണ് റിപ്പോർട്ട്. ആറ് തവണയാണ് നടന് കുത്തേറ്റത്. പുലർച്ചെ മൂന്നരയോടെയാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. അടിയന്തരമായി നടനെ ഓപ്പറേഷന് വിധേയമാക്കി.

Latest Stories

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; ഞായറാഴ്ച നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

യുജിസി കരട് നിര്‍ദേശം ഫെഡറല്‍ വിരുദ്ധം; സംസ്ഥാനങ്ങളെ ഒറ്റക്കെട്ടായി അണിനിരത്തും; രാജ്യവ്യാപക പ്രതിഷേധം ഉയര്‍ത്തും; കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ച് എംവി ഗോവിന്ദന്‍

ഉമാ തോമസ് എംഎല്‍എ ഇന്ന് ആശുപത്രി വിടും; ഫിസിയോ തെറാപ്പിയുള്‍പ്പടെയുള്ള ചികിത്സ തുടരും

നെയ്യാറ്റിൻകര ഗോപന്റെ മരണകാരണം അവ്യക്തമെന്ന് ഫോറൻസിക് ഡോക്ടർമാർ; രാസപരിശോധനാഫലം നിർണായകം

പുതുതായി ഒന്നും പരീക്ഷിക്കുന്നില്ല; ദക്ഷിണേന്ത്യന്‍ സിനിമകള്‍ വിജയിക്കുന്നതിന് കാരണം പഴയ രീതിയെന്ന് രാകേഷ് റോഷൻ

വെറുതെയല്ല സ്തുതിഗീതം; പിണറായി വിജയനെ പുകഴ്ത്തി ഗാനം രചിച്ച ചിത്രസേനന് അപേക്ഷിക്കുന്നതിന് മുന്നേ ജോലി; വിവാദത്തിലായി നിയമനം

'ഉയർന്ന നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ല'; നഷ്ടപരിഹാരം നൽകണമെന്ന് സർക്കാരിനോട് നിർദ്ദേശിക്കാനാവില്ലെന്ന് ഹൈക്കോടതി

പിവി അൻവറിന്റെ പൊലീസ് സുരക്ഷ പിൻവലിച്ച് സർക്കാർ

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതിഷേധം പൊലീസ് തടഞ്ഞ സംഭവം, ഒടുവിൽ വിശദീകരണ കുറിപ്പുമായി കേരള ബ്ലാസ്റ്റേഴ്‌സ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

ഗോപന്റേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക നിഗമനം; ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചു