നവ്യാ നായരും സൈജു കുറുപ്പും വീണ്ടും ഒന്നിച്ചെത്തുന്നു, സംവിധാനം അനീഷ് ഉപാസന

‘ഒരുത്തീ’യ്ക്ക് ശേഷം നവ്യാ നായരും സൈജു കുറുപ്പും വീണ്ടും ഒന്നിക്കുന്നു. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി. ഇരിങ്ങാലക്കടുത്തുള്ള കാറളം ഗ്രാമത്തിലാണ് ചിത്രീകരണം. ചിത്രത്തിന് പേരിട്ടിട്ടില്ല.

മാതൃഭൂമി ചെയര്‍മാനും മാനേജിംഗ് എഡിറ്ററുമായ പി വി ചന്ദ്രന്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചാണ് തുടക്കമിട്ടത്. പി വി ഗംഗാധരന്‍ ഫസ്റ്റ് ക്ലാപ്പും നല്‍കിയപ്പോള്‍ ആദ്യ ഷോട്ടില്‍ നവ്യാ നായര്‍ അഭിനയിച്ചു. നേരത്തേ ഷെറിന്‍ ഗംഗാധന്‍ ഭദ്രദീപം തെളിയിച്ചു. പി വി ഗംഗാധരന്‍, എസ് ക്യൂബ് ഫിലിംസിന്റെ സാരഥികളായ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവരും, നവ്യാനായര്‍, സൈജു ക്കുറുപ്പ് ,അനീഷ് ഉപാസനയുടെ മാതാവ് ശീമതി ശ്രീദേവി, രത്തിന എന്നിവരും ചേര്‍ന്ന് ഈ ചടങ്ങ് പൂര്‍ത്തികരിച്ചു.

‘ഉയരെ’ എന്ന ചിത്രത്തിനു ശേഷം എസ് ക്യൂബ ഫിലിംസാണിത് നിര്‍മിക്കുന്നത്. ഇരിങ്ങാലക്കുടയിലും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കാന്ന ചിത്രം എസ് ക്യൂബ് ഫിലിംസ് തന്നെ പ്രദര്‍ശനത്തിനെത്തിക്കുന്നു. സുജീവ് ഡാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ മാനേജര്‍.ഹാരിസ് ദേശം ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസറും രെത്തീന എക്‌സിക്കുട്ടീവ് പ്രൊഡ്യൂസറുമാണ്.

കാറളം ഗ്രാമത്തിലെ ഒരു പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായ ‘ജാനകി’യുടെ കഥയാണ് ഈ ചിത്രം പറയുന്നത്. അവളുടെ ജീവിതത്തില്‍ ഒരിക്കലുണ്ടായ ഒരു സംഭവം പിന്നീട് അവരുടെ ജീവിതത്തിലിന്നും വേട്ടയാടപ്പെടുന്നു. പിഡബ്‌ള്യൂഡി സബ് കോണ്‍ട്രാക്‌റായ ഉണ്ണി അവളുടെ ജീവിതത്തിലേക്കു കടന്നു വരികയും പിന്നീടവര്‍ വിവാഹിതരാവുകയും ചെയ്തു. പ്രണയവും, നര്‍മ്മവും ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളുമൊക്കെ കോര്‍ത്തിണക്കിയ ഒരു തികഞ്ഞ കുടുംബചിത്രമാണിത്. തികഞ്ഞ ഗ്രാമീണ പശ്ചാത്തലത്തിലൂടെ വളരെ റിയലിസ്റ്റിക്കായിട്ടാണ് അനീഷ് ഉപാസന ഈ ചിത്രത്തെ ഒരുക്കുന്നത്. നവ്യാ നായര്‍ ജാനകിയെ ഭദ്രമാക്കുമ്പോള്‍ ഉണ്ണിയെ അവതരിപ്പിക്കുന്നത് സൈജു കുറുപ്പാണ്.

ജോണി ആന്റണി .കോട്ടയം നസീര്‍, നന്ദു’, ജോര്‍ജ് കോര, പ്രമോദ് വെളിയനാട്, അഞ്ജലി, ഷൈലജ, ജോര്‍ഡി പൂഞ്ഞാര്‍, സ്മിനു സിജോ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം – കൈലാസ് മേനോന്‍. ഛായാഗ്രഹണം ശ്യാംരാജ്. പിആര്‍ഒ വാഴൂര്‍ ജോസ്. ഫോട്ടോ .ഋഷി ലാല്‍ ഉണ്ണികൃഷ്ണന്‍.

Latest Stories

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ