തിയേറ്ററില്‍ കനത്ത പരാജയം; 'ഭരതനാട്യം' റിലീസ് ചെയ്ത് ഒരു മാസത്തിന് മുമ്പേ ഒ.ടി.ടിയിലേക്ക്

സൈജു കുറുപ്പിന്റെ ‘ഭരതനാട്യം’ എന്ന സിനിമ ഒ.ടി.ടിയിലേക്ക്. ഓഗസ്റ്റ് 30ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഒരു മാസം തികയുന്നതിന് മുമ്പാണ് ഒ.ടി.ടിയില്‍ റിലീസിന് ഒരുങ്ങുന്നത്. സെപ്റ്റംബര്‍ 27 മുതല്‍ ചിത്രം മനോരമ മാക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കും. സൈജു കുറിപ്പ് ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് ഭരതനാട്യം.

എന്നാല്‍ സിനിമയ്ക്ക് തിയേറ്ററില്‍ തിളങ്ങാനോ വലിയ കളക്ഷന്‍ നേടാനോ സാധിച്ചിട്ടില്ല. നവാഗതനായ കൃഷ്ണദാസ് മുരളിയാണ് ഭരതനാട്യം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ ലിനി മറിയം ഡേവിഡ്, സൈജു ക്കുറുപ്പ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അനുപമ നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ചെറിയൊരു ഇടവേളയ്ക്കു ശേഷം നടി കലാരഞ്ജിനി മടങ്ങിയെത്തിയ മലയാള ചിത്രം കൂടിയാണിത്. സായ്കുമാര്‍, മണികണ്ഠന്‍ പട്ടാമ്പി, അഭിരാം രാധാകൃഷ്ണന്‍, സ്വാതിദാസ് പ്രഭു, നന്ദു പൊതുവാള്‍, സോഹന്‍ സീനുലാല്‍, ദിവ്യ എം നായര്‍, ശ്രുതി സുരേഷ് തുടങ്ങി നിരവധി അഭിനേതാക്കള്‍ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

ഫാമിലി ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു അജു ആണ്. സാമുവല്‍ എബി സംഗീതവും ഷഫീഖ് വിബി എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് -മയൂഖ കുറുപ്പ്, ശ്രീജിത്ത് മേനോന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിതേഷ് അഞ്ചുമന, കലാസംവിധാനം – ബാബു പിള്ള, മേക്കപ്പ്-മനോജ് കിരണ്‍ രാജ്.

Latest Stories

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്