തിയേറ്ററില്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോയ സൈജു കുറുപ്പിന്റെ ‘ഭരതനാട്യം’ ഒ.ടി.ടിയില്‍ സൂപ്പര്‍ ഹിറ്റ്. ഓഗസ്റ്റ് 30ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം സെപ്റ്റംബര്‍ 27ന് ആണ് ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. മനോരമ മാക്‌സ്, ആമസോണ്‍ പ്രൈം എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തെ കുറിച്ച് ഗംഭീര പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്.
ചിത്രത്തിന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങള്‍ക്ക് സൈജു കുറുപ്പ് നന്ദി അറിയിച്ചിട്ടുമുണ്ട്. സൈജു ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണിത്. തിയേറ്ററില്‍ ശ്രദ്ധ ലഭിക്കാതെ പോയപ്പോള്‍ തോന്നിയ വിഷമം ഒ.ടി.ടി റിലീസിന് ശേഷം നിങ്ങള്‍ എല്ലാവരും കൂടി മാറ്റി തരുന്നു എന്നാണ് സൈജു ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നത്.
ചെറിയൊരു ഇടവേളയ്ക്കു ശേഷം നടി കലാരഞ്ജിനി മടങ്ങിയെത്തിയ മലയാള ചിത്രം കൂടിയാണിത്. സായ്കുമാര്‍, മണികണ്ഠന്‍ പട്ടാമ്പി, അഭിരാം രാധാകൃഷ്ണന്‍, നന്ദു പൊതുവാള്‍, സോഹന്‍ സീനുലാല്‍, ദിവ്യ എം നായര്‍, ശ്രീജ രവി, ശ്രുതി സുരേഷ് എന്നിങ്ങനെ പ്രമുഖ താരങ്ങള്‍ അഭിനയിച്ചിട്ടുണ്ട്.
This is one Kind of Film That I Have been Missed For a Long In Mollywood ❤️👏🏻
Simple Family Comedy Drama, That I Have Loved a Lot.. Specially After a Long Worked Lot’s of Situational Comedy in a Film With Lot’s of Laugh Moments !!#Bharathanatyam pic.twitter.com/sVEaGAIQfd
— Abin Babu 🦇 (@AbinBabu2255) September 30, 2024
തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ ലിനി മറിയം ഡേവിഡ്, സൈജു കുറുപ്പ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അനുപമ നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ബബ്ലു അജു ആണ് ഛായാഗ്രഹണം. സാമുവല്‍ എബി സംഗീതവും ഷഫീഖ് വിബി എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് -മയൂഖ കുറുപ്പ്, ശ്രീജിത്ത് മേനോന്‍.
Watched Bharathanatyam
A light hearted family drama with some hilarious moments😇
Do watch with family they will enjoy this film for sure👌
Good watch✨#Bharathanatyam pic.twitter.com/FIk1smlE4b— Btwits_Akash (@btwits_Akash_) September 25, 2024
Read more