അങ്ങനെ ജൂറി പറഞ്ഞിട്ടില്ല, വ്യക്തികളുടെ വിവാദങ്ങള്‍ സിനിമയെ ബാധിക്കില്ല: സജി ചെറിയാന്‍

52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ ‘ഹോമിന് പുരസ്‌കാരങ്ങള്‍ ലഭിക്കാത്തതില്‍ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. വിജയ് ബാബുവിനെതിരായ ബലാത്സംഗ പരാതിയേത്തുടര്‍ന്നാണോ ‘ഹോം’ ഒഴിവാക്കപ്പെട്ടതെന്നാണ് ആരോപണം. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മന്ത്രി സജി ചെറിയാന്‍.

ജൂറി ‘ഹോമി’നെ പരിഗണിക്കാതിരുന്നതിന് വിജയ് ബാബുവിന്റെ പീഡനക്കേസുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമ പാരഡൈസോ ക്ലബ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയില്‍ ഒരു പ്രേക്ഷകന്‍ പങ്കുവെച്ച പോസ്റ്റിന് മറുപടി നല്‍കുകയായിരുന്നു സജി ചെറിയാന്‍.

സിനിമയ്ക്ക് സ്വതന്ത്രമായി നിലനില്‍പ്പുണ്ട്. വ്യക്തികളുടെ വിവാദങ്ങള്‍ സിനിമയെ ബാധിക്കില്ല എന്നാണ് ജൂറി പറഞ്ഞത് എന്ന് സജി ചെറിയാന്‍ വ്യക്തമാക്കി. ഹോമിന് പുരസ്‌കാരം ലഭിക്കാത്തതില്‍ വിഷമമുണ്ടെന്ന് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇന്ദ്രന്‍സും മഞ്ജു പിള്ളയും അറിയിച്ചു. ജൂറി ഹോം കണ്ടു കാണില്ല. അത് കൊണ്ടാണ് പുരസ്‌കാരം ലഭിക്കാതിരുന്നത് എന്നാണ് ഇന്ദ്രന്‍സ് മാധ്യമങ്ങളോട് പറഞ്ഞത്.

‘ബലാല്‍സംഗ കേസില്‍ വിജയ് ബാബു പ്രതി ചേര്‍ക്കപ്പെട്ടത് ഹോം സിനിമ തഴയപ്പെടാന്‍ കാരണമായോ എന്ന ചോദ്യത്തിന് ഒരു കുടുംബത്തിലെ ഒരാള്‍ കുറ്റം ചെയ്താല്‍ കുടുംബത്തിലെ എല്ലാവരെയും പിടിച്ചുകൊണ്ടുപോവുമോ എന്നായിരുന്നു ഇന്ദ്രന്‍സിന്റെ ചോദ്യം. ‘

Latest Stories

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം